സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി എ​ടി​എം മോ​ഷ​ണം; വീ​ഡി​യോ വൈ​റ​ൽ
Friday, February 2, 2018 3:43 PM IST
സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി ഇ​തി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ടി​എം മെ​ഷി​നി​ലെ പ​ണ​പ്പെ​ട്ടി മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു. ഇം​ഗ്ല​ണ്ടി​ലെ ചാ​റ്റ​റി​സ് ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​ദി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ​ലാ​ണ് സം​ഭ​വം.

മോ​ഷ്ടി​ച്ചെ​ടു​ത്ത ലാ​ൻ​ഡ് റോ​വ​ർ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത​തെ​ന്നാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​വ​ശം ഉ​പ​യോ​ഗി​ച്ച് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി ര​ണ്ടു പ്ര​വ​ശ്യം ഇ​ടി​ച്ചാ​ണ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ വാ​തി​ൽ മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്ത​ത്. തു​ട​ർ​ന്ന് വാ​തി​ലി​നു സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ടി​എം മെ​ഷി​നി​ലെ പ​ണം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പെ​ട്ടി മു​റി​ച്ചെ​ടു​ത്ത് ഒ​രു ക​യ​റി​ൽ വാ​ഹ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ച് വ​ലി​ച്ചു​കൊ​ണ്ടാ​ണ് പു​റ​ത്തേ​ക്കു പോ​കു​ന്ന​ത്.

ഈ ​പെ​ട്ടി​ക്കു​ള്ളി​ൽ എ​ത്ര​മാ​ത്രം പ​ണ​മു​ണ്ടാ​യി​രു​ന്നു​ള്ള​ത് അ​വ്യ​ക്ത​മാ​ണ്.സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ക്രേം​ബ്രി​ഡ്ജ്ഷ​യ​ർ പോ​ലീ​സാ​ണ് പു​റ​ത്തു​വി​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.