സൗ​ദി​യി​ൽ പൊ​തു​വ​ഴി​യി​ൽ നൃ​ത്തം ചെ​യ്ത ദ​ന്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉ​ത്ത​ര​വ്; വീ​ഡി​യോ വൈ​റ​ൽ
Saturday, February 3, 2018 12:19 PM IST
തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ ആ​ളു​ക​ളു​ടെ ന​ടു​വി​ൽ നി​ന്ന് നൃ​ത്തം ചെ​യ്ത ദ​ന്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യാ​ൻ ഉ​ത്ത​ര​വ്. തെ​ക്കു-​പ​ടി​ഞ്ഞാ​റ​ൻ സൗ​ദി​യി​ലെ അ​ബ്ബാ​യി​ലാ​ണ് സം​ഭ​വം. റോ​ഡി​നു സ​മീ​പം നി​ന്ന് ഇ​വ​ർ നൃ​ത്തം ചെ​യുന്ന​തി​ന്‍റെ വീ​ഡി​യോ സ​മീ​പം നി​ന്ന​വ​രാ​ണ് പ​ക​ർ​ത്തി​യ​ത്. തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വ​ച്ച ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​സി​ർ പ്ര​വ​ശ്യ​യി​ലെ ഗ​വ​ർ​ണ​ർ ഫൈ​സ​ൽ ബി​ൻ ഖാ​ലെ​ദ് രാ​ജ​കു​മാ​ര​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​രി​വി​ടു​ക​യാ​യി​രു​ന്നു.

ഈ ​ദ​ന്പ​തി​ക​ളു​ടെ പെ​രു​മാ​റ്റം ഇ​സ്ലാം ആ​ചാ​ര​ങ്ങ​ൾ​ക്കും സ​ന്പ്ര​ദാ​യ​ത്തി​നും എ​തി​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വ​ള​ര​യ​ധി​കം ക​ർ​ശ​ക നി​യ​മ​ങ്ങ​ൾ നി​ല​വി​ലു​ള്ള രാ​ജ്യ​മാ​ണ് സൗ​ദി. നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു പോ​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.