ചെ​യ​ർ​ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​കളെ രക്ഷിച്ചത് ഹെലികോപ്റ്ററിൽ: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Sunday, February 4, 2018 11:04 AM IST
ചെ​യ​ർ​ലി​ഫ്റ്റി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ടു​ങ്ങി​യ നൂ​റ്റി​യ​ന്പ​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഹെ​ലി​കോ​പ്റ്റ​റി​ൽ ര​ക്ഷ​പെ​ടു​ത്തി. ഓ​സ്ട്രേ​ലി​യാ​യി​ലെ സ്കൈ ​റി​സോ​ർ​ട്ടാ​യ ക്രെ​യി​സ്ചെ​ബെ​ർ​ഗി​ലാ​ണ് ശ്വാ​സം നി​ല​ച്ചു പോ​കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ത​ക​രാ​ർ മൂ​ലം എ​യ​ർ​ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​നം നി​ല​ച്ച് അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്നു പോ​യ​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ ആ​ർ​മ്ഡ് ഫോ​ഴ്സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ദീ​ർ​ഘ​സ​മ​യം എ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണ് സ​ഞ്ചാ​രി​ക​ളെ മാ​റ്റി​യ​തെ​ന്ന് യൂ​റോ ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഏ​ക​ദേ​ശം മൂ​ന്നു മ​ണി​ക്കൂ​ർ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മു​ഴു​വ​ൻ മാ​റ്റാ​നാ​യ​ത്. തെ​ക്ക്-​കി​ഴ​ക്ക​ൻ ഓ​സ്ട്രേ​ലി​യാ​യി​ലെ സാ​റ്റൈ​റ്യ​യി​ലെ ആ​ൽ​പ്പ്സ് പ​ർ​വ്വ​ത നി​ര​ക​ളി​ലാ​ണ് ക്രെ​യി​സ്ചെ​ബെ​ർ​ഗ് സ്കൈ ​റി​സോ​ർ​ട്ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ്തി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ ഓ​സ്ട്രേ​ലി​യ​ൻ ആ​ർ​മി ഓ​ഫീ​സ​റാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഹെ​ലി​കോ​പ്ട​റി​ൽ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.