കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും വീ​ണ വ​യോ​ധി​ക​ന് തു​ണ​യാ​യ​ത് പ​ര​സ്യ​ബോ​ർ​ഡ്: ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, February 6, 2018 11:12 AM IST
കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും വീ​ണ് പ​ര​സ്യ​ബോ​ർ​ഡി​ൽ കു​ടു​ങ്ങി കി​ട​ന്ന വ​യോ​ധി​ക​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. ചൈ​ന​യി​ലെ അ​ൻ​ഹു​യി പ്ര​വ​ശ്യ​യി​ലെ അ​ൻ​ക്വിം​ഗ് സി​റ്റി​യി​ലു​ള്ള തൈ​ഹു കൗ​ണ്ടി​യി​ലാ​ണ് സം​ഭ​വം.

കെ​ട്ടി​ട​ത്തി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഈ ​എ​ണ്‍​പ​ത്തി​യാ​റ് വ​യ​സു​കാ​ര​ൻ കാ​ൽ വ​ഴു​തി​യാ​ണ് താ​ഴേ​ക്കു വീ​ണ​ത്. ഭാ​ഗ്യ​വ​ശാ​ൽ താ​ഴെ സ്ഥാ​പി​ച്ച പ​ര​സ്യ​ബോ​ർ​ഡി​ൽ അ​ദ്ദേ​ഹം കു​ടു​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ​രീ​ര​ത്തി​ൽ ക​യ​ർ കെ​ട്ടി വ​ലി​ച്ച് പൊ​ക്കി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ച്ച​ത്. സ​മീ​പം നി​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

ഇ​തി​നു മു​ന്പ് ചൈ​ന​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ കു​ടു​ങ്ങി​യ കു​ട്ടി​യെ ഒ​രാ​ൾ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ര​ക്ഷ​പെ​ടു​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.