അത്യുന്നതങ്ങളിൽ ആഗ്രഹ സഫലീകരണം: റയാനും കിംബർലിയും ഒന്നായി
Tuesday, February 6, 2018 1:24 PM IST
കാലിഫോർണിയ സ്വദേശികളായ റയാൻ ജെങ്ക്സിന്‍റെയും കിംബേർലി വെഗ്ലിന്‍റെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലാകുകയാണ്. കാരണം അമേരിക്കയിലെ ഉട്ടയിലെ മോബിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മലയിടുക്കിൽ നാനൂറ് അടി ഉയരത്തിൽ കെട്ടിയുയർത്തിയ വേദിയിൽ വെച്ചാണ് ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.

നാളുകൾക്ക് മുന്പ് ഇവിടെ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് വളർന്ന സൗഹൃദം പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. തുടർന്ന് ഇതേ സ്ഥലത്തു വെച്ച് തന്നെ വിവാഹിതരാകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. നെറ്റ് ഉപയോഗിച്ച് വലിച്ച് കെട്ടിയാണ് ഇവർക്കായുള്ള വിവാഹമണ്ഡപം ഒരുക്കിയത്.മലയിടുക്കുകൾക്കിടയിൽ നാനൂറ്അടി ഉയരത്തിൽ ഇരുവരും വിവാഹിതരാകുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലാകുകയാണ്.











Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.