പ്രേ​ത സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ താ​ര​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ പ്രേ​ത​ബാ​ധ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, February 9, 2018 12:49 PM IST
സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ താ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്വ​ഭാ​വം ഉ​ൾ​ക്കൊ​ണ്ട് അ​വ​രാ​യി മാ​റാ​റു​ണ്ടെ​ന്ന് പ​ല​രു​ടെ​യും അ​നു​ഭ​വ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ണ്. ഇ​പ്പൊ​ഴി​ത ഒ​രു സി​നി​മ ഷൂ​ട്ടിം​ഗി​നി​ടെ ഏ​വ​രെ​യും ഞെ​ട്ടി​​ച്ചുകൊണ്ട് ഇതിനുസമാനമായ സം​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.​കം​ബോ​ഡി​യാ​യി​ൽ ഒ​രു പ്രേ​ത സി​നി​മ​യു​ടെ ഷൂ​ട്ടിം​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

പ്രേ​ത​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യി അ​ഭി​നി​യി​ച്ചു​കൊ​ണ്ടി​രി​ന്ന ഒ​രു സി​നി​മ താ​ര​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ ശ​രി​ക്കും പ്രേ​ത​ബാ​ധ ക​യ​റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ഒ​പ്പം അ​ഭി​നി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന സ​ഹ​താ​ര​ത്തെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ൽ പറയുന്നു.

അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ ത​ന്നെ​യാ​ണ് ഇ​തി​നാ​സ്പ​ദ​മാ​യ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. മേ​ക്ക്അ​പ്പ് ഇ​ട്ട് ഒ​രാ​ൾ ഒ​രു മു​റി​യി​ലെ നി​ല​ത്ത് ഇ​രി​ക്കു​ന്പോ​ൾ ഭ​യ​ന്ന സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഒ​രു മു​റി​യി​ൽ ക​യ​റി വാ​തി​ൽ അ​ട​യ്ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. ഈ ​സം​ഭ​വം മ​ന​പൂ​ർ​വം സൃ​ഷ്ടി​ച്ച​താ​ണോ​യെ​ന്നും വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.