സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ നീ​ന്തി​ത്തു​ടി​ക്കു​ന്ന മീ​നു​ക​ൾ: വീ​ഡി​യോ വൈ​റ​ൽ
Tuesday, February 13, 2018 4:22 PM IST
അ​ക്വേ​റി​യം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ മീ​നു​ക​ൾ ഒ​ഴു​കി ന​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ജോ​ർ​ജി​യ​യി​ലെ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. അ​ക്വേ​റി​യം ത​ക​രു​വാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

നൂ​റു​ക​ണ​ക്കി​ന് മീ​നു​ക​ൾ ടൈ​ൽ പ​തി​പ്പി​ച്ച ത​റ​യി​ൽ കൂ​ടി ഒ​ഴു​കി ന​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ജീ​വ​നു​വേ​ണ്ടി പി​ട​യ്ക്കു​ന്ന മീ​നു​ക​ളെ ര​ക്ഷി​ക്കു​വാ​ൻ ഇ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഇ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഭ​വം വൈ​റ​ലാ​കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.