പ​ശു​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും സ​ഹോ​ദ​ര​നെ ര​ക്ഷി​ച്ച എ​ട്ടു​വ​യ​സു​കാ​രി​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, February 16, 2018 9:28 AM IST
പ​ശു​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും നാലുവയസുകാരനായ സ​ഹോ​ദ​ര​നെ ര​ക്ഷി​ച്ച എ​ട്ടു​വ​യ​സു​കാ​രി ആ​ർ​തി​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.​ക​ർ​ണാ​ട​ക​യി​ലെ ഉ​ത്ത​ര ക​ന്ന​ഡ​യി​ലെ ഗ്രാമത്തിലാണ് സം​ഭ​വം.​നാ​ലു​വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​നെ സൈ​ക്കി​ളി​ൽ ഇ​രു​ത്തി ത​ള്ളി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രു​ടെ നേ​ർ​ക്ക് കെ​ട്ട​ഴി​ഞ്ഞ് അ​ക്ര​മാ​സ​ക്ത​യാ​യ ഒ​രു പ​ശു പാ​ഞ്ഞു​വ​ന്ന​ത്.

സ​ഹോ​ദ​ര​നെ പ​ശു ആ​ക്ര​മി​ക്കാ​ൻ മു​തി​രു​ന്ന​ത് ക​ണ്ട ആ​ർ​തി സ​ഹോ​ദ​ര​നെ ഈ ​ക​ളി​പ്പാ​ട്ട​ത്തി​ൽ നി​ന്നും ഉ​യ​ർ​ത്തി​യെ​ടു​ത്ത് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​ന്‍റെ മ​റ​വി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ആ​ർ​തി​യു​ടെ ശ​രീ​ര​ത്തി​ൽ പ​ശു കൊ​ന്പ് ഉ​പ​യോ​ഗി​ച്ച് കു​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​വ​ന്ന ഒ​രാ​ൾ പ​ശു​വി​നെ ഇ​വി​ടെ നി​ന്നും ഓ​ടി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ഞൊ​ടി​യി​ട​യി​ൽ പ​ശു​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ത​ന്‍റെ സ​ഹോ​ദ​ര​നെ ര​ക്ഷി​ച്ച ആ​ർ​തി​യു​ടെ പ്ര​വ​ർ​ത്തി​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.