മൗ​ത്ത്ഓ​ർ​ഗ​ൺ വാ​യ​ന, ക​ള​രി​പ്പ​യ​റ്റ്..! ഈ ​ആ​ന​ക്കൊ​ട്ടി​ലൊ​രു ആ​ന​ക്കാ​ര്യം
Sunday, February 18, 2018 10:13 AM IST
കോ​യ​മ്പ​ത്തൂ​ർ: സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തും ഫു​ട്ബോ​ൾ ത​ട്ടു​ന്ന​തും ആ​ന​യ്ക്കു ആ​ന​ക്കാ​ര്യ​മൊ​ന്നു​മ​ല്ല. എ​ന്നാ​ൽ മൗ​ത്ത് ഓ​ർ​ഗ​ൺ വാ​യി​ക്കു​ന്ന​ത് ഹോ​ബി​യാ​ക്കി​യൊ​രു ആ​ന​യാ​യാ​ലോ. അ​തി​ത്തി​രി അ​ദ്ഭു​തം ത​ന്നെ. മേ​ട്ടു​പ്പാ​ള​യം തേ​ക്കാം​പെ​ട്ടി ആ​ന​ക്കൊ​ട്ടി​ലി​ലെ ല​ക്ഷ്മി​യാ​ണ് മൗ​ത്ത്ഓ​ർ​ഗ​ൺ വാ​യി​ച്ച് സ​ന്ദ​ർ​ശ​ക​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്.

തു​മ്പി​കൈ ചു​രു​ട്ടി​പ്പി​ടി​ച്ച് അ​തി​നു​ള്ളി​ൽ മൗ​ത്ത് ഓ​ർ​ഗ​ണും​വ​ച്ചു​ള്ള ല​ക്ഷ്മി​ക്കു​ട്ടി​യു​ടെ സം​ഗീ​തം കേ​ൾ​ക്കാ​ൻ മാ​ത്രം നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തു​ന്ന​ത്. കാ​ലി​ൽ കെ​ട്ടി​യി​രി​ക്കു​ന്ന കാ​ൽ​ത്ത​ള​യും കി​ലു​ക്കി​യാ​ണ് ല​ക്ഷ്മി​യു​ടെ സം​ഗീ​തം.

ല​ക്ഷ്മി​യെ​ക്കൂ​ടാ​തെ വ്യ​ത്യ​സ്ത ക​ഴി​വു​ക​ളു​ള്ള നി​ര​വ​ധി ആ​ന​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. തി​രു​വ​ന്നാ​മ​ല പോ​ലു​ർ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും എ​ത്തി​യ ല​ക്ഷ്മി​യെ​ന്ന ആ​ന ക​ള​രി ആ​ശാ​ട്ടി​യാ​ണ്. വ​ടി ക​റ​ക്കി​യാ​ണ് ഇ​വ​ൾ സ​ന്ദ​ർ​ശ​ക​രെ അ​മ്പ​ര​പ്പി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.