അ​ഡാ​റ് ചി​ത്ര​വു​മാ​യി വി​രാ​ടും അ​നു​ഷ്ക​യും
Thursday, February 22, 2018 12:30 PM IST
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്താ​രം വി​രാ​ട് കോ​ഹ്‌‌ലിയും ഭാ​ര്യ​യും ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ നാ​യി​ക​യു​മാ​യ അ​നു​ഷ്ക ശ​ർ​മ​യും ആ​ലിം​ഗ​ന​ബ​ദ്ധ​രാ​യി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ ചൂ​ടു​ള്ള ച​ർ​ച്ച. ആ​ലിം​ഗ​ന​ബ​ദ്ധ​രാ​യി നി​ൽ​ക്കു​ന്ന വ​ലി​യൊ​രു ചി​ത്ര​വും ഇ​വ​രു​ടെ ചി​ത്ര​ത്തോ​ടൊ​പ്പം പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ട്.

മൈ ​വ​ണ്‍ ആ​ൻ​ഡ് ഒ​ണ്‍​ലി എ​ന്ന പേ​രി​ൽ വി​രാ​ട് ആ​ണ് ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പോ​സ്റ്റ് ചെ​യ്ത​യു​ട​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ചി​ത്രം ലൈ​ക്ക് ചെ​യ്ത​ത്. നി​ര​വ​ധി പേ​ർ ക​മ​ന്‍റും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഇ​റ്റ​ലി​യി​ൽ​വ​ച്ചാ​ണ് വി​രാ​ടും അ​നു​ഷ്ക​യും വി​വാ​ഹി​ത​രാ​യ​ത്. ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു വി​വാ​ഹം.

My one and only! ♥️😇♥️

A post shared by Virat Kohli (@virat.kohli) on




വി​വാ​ഹ​ശേ​ഷ​വും ത​ങ്ങ​ൾ പ്ര​ണ​യി​ക്കു​ക​യാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ ഇ​വ​ർ ന​ൽ​കു​ന്ന​ത്.വി​രാ​ട് കോ​ഹ്‌‌ലി ഇ​പ്പോ​ൾ ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ പാ​രി എ​ന്ന പ്രേ​ത ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ വ​ർ​ക്കി​ലാ​ണ് അ​നു​ഷ്ക ഇ​പ്പോ​ൾ. തി​ര​ക്കു​മൂ​ലം ഇ​ത്ത​വ​ണ​ത്തെ വാ​ല​ന്‍റൈൻസ് ഡേ​യി​ൽ ഇ​രു​വ​ർ​ക്കും ഒ​ന്നി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​ന്‍റെ കേ​ട് തീ​ർ​ക്കാ​നാ​യി​രി​ക്കും വി​രാ​ട് ഒ​രു അ​ഡാ​റ് പ​ടം പോ​സ്റ്റ് ചെ​യ്ത​ത് എ​ന്നാ​ണ് ബോ​ളി​വു​ഡി​ലെ സം​സാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.