അതിക്രമിച്ചുകയറിയ കാ​ട്ടാ​ന​യെ വെ​ല്ലു​വി​ളി​ച്ച് വ​ള​ർ​ത്തു​നാ​യ; കി​ടി​ല​ൻ വീ​ഡി​യോ
Thursday, February 22, 2018 12:59 PM IST
കൃ​ഷിസ്ഥ​ല​ത്ത് എ​ത്തി​യ കാ​ട്ടാ​ന​യെ ഒ​രു വ​ള​ർ​ത്തുനാ​യ നേ​രി​ടു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു.​ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ലാ​ണ് സം​ഭ​വം. വീ​ടി​നു മു​ന്പി​ൽ അ​ഞ്ചു വ​യ​സു​കാ​ര​നാ​യ ഹേ​മ​ന്ദ് വ​ള​ർ​ത്തു​നാ​യ്ക്ക​ളാ​യ ജി​മ്മി​ക്കും റോ​ഷി​ക്കു​മൊ​പ്പം നി​ൽ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം.

പെ​ട്ടെന്ന് നാ​യ്ക്ക​ൾ ഇ​രു​വ​രും വീ​ടി​നു മു​ന്നി​ലെ കൃ​ഷിസ്ഥ​ല​ത്തേ​ക്കു നോ​ക്കി കു​ര​യ്ക്കാൻ തുടങ്ങി. അ​സാ​ധാ​ര​ണ​മാ​യ എ​ന്തോ അ​വി​ടെ​യു​ണ്ട് എ​ന്ന് മ​ന​സി​ലാ​ക്കി​യ ഹേ​മ​ന്ദും ജി​മ്മി​യും ഓ​ടി വീ​ടി​നു​ള്ളി​ൽ ക​യ​റി. എ​ന്നാ​ൽ റോ​ഷി അ​വി​ടെ​നി​ന്നും പോ​കാ​ൻ ത​യാ​റാ​കാ​തെ കൃ​ഷിസ്ഥ​ല​ത്തേ​ക്കു നോ​ക്കി നി​ന്ന് കു​ര​യ്ക്കു​ക​യാ​യി​രു​ന്നു.

കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ റോ​ഷി​ക്കൊ​പ്പം ജി​മ്മി​യു​മെ​ത്തി കു​ര ആരംഭിച്ചു. പെ​ട്ടെ​ന്നാ​ണ് ഇ​വി​ടേ​ക്ക് ഒ​രു ആ​ന ക​ട​ന്നു​വ​ന്ന​ത്. ​മാ​ത്ര​മ​ല്ല ഇ​രു നാ​യ്ക്ക​ളെ​യും ആ​ന തു​ര​ത്തി​യോ​ടി​ക്കു​ക​യും ചെ​യ്തു. ആ​രെ​യും ആ​ക്ര​മി​ക്കാ​തി​രു​ന്ന ആ​ന ഏ​ക​ദേ​ശം ര​ണ്ടു മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്. വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.