മുന്നാം നിലയിൽ നിന്നും താഴേക്കു വീണ അഞ്ചുവയസുകാരന് തുണയായി പോലീസുദ്യോഗസ്ഥൻ
Friday, February 23, 2018 10:55 AM IST
ബ​ഹു​നി​ലക്കെട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്കു വീ​ണ കു​ട്ടി​യെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.​ഈ​ജി​പ്തി​ലാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ അ​ഞ്ചു​വ​യ​സു​കാ​ര​ൻ കു​ടു​ങ്ങിക്കിട​ക്കു​ന്നത് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്.

ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ മൂ​ന്നു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ട്ടി നി​ല​ത്തു​വീ​ഴു​ക​യും കൂ​ട്ട​ത്തി​ലെ ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ത​ന്‍റെ കൈ​ക​ളി​ൽ ഈ ​കു​ട്ടി​യെ പി​ടി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ഇ​ദ്ദേ​ഹം കൈ​ക​ളി​ൽ പി​ടി​ക്കു​ന്പോ​ൾ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട്ട് ഇ​രു​വ​രും നി​ല​ത്തേ​ക്കു വീ​ഴു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

തു​ട​ർ​ന്ന് കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. നി​സാ​ര പ​രി​ക്കു​ക​ൾ മാ​ത്ര​മേ പ​റ്റി​യി​ട്ടു​ള്ളു എ​ന്നാ​ണ് കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലു​ള്ള​പ്പോ​ൾ കു​ട്ടി ബാ​ൽ​ക്ക​ണി​യു​ടെ മു​ക​ളി​ൽ എ​ങ്ങ​നെ​യെ​ത്തി​യെ​ന്നു​ള്ള​ത് അ​വ്യക്തമാ​ണ്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കുവച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.