മുഖം കാണിച്ചോളൂ ഭക്ഷണം തരാം
Sunday, June 3, 2018 9:58 AM IST
ചൈ​ന ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​ണ് ആ​ലി​ബാ​ബ. ഓ​ണ്‍ലൈ​ൻ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന ശൃംഖ​ല​യും ആ​ലി​ബാ​ബ​യ്ക്കു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ നി​ര​വ​ധി പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളാ​ണ് ക​ന്പ​നി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഇ​തി​ലേ​റ്റ​വും പു​തി​യ​താ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന റോ​ബ​ട്ട്.

നി​ശ്ച​യി​ക്ക​പ്പെ​ട്ട റൂ​ട്ടി​ലൂ​ടെ ഡ്രൈ​വ​റി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന വാ​ഹ​ന​രൂ​പ​ത്തി​ലു​ള്ള റോ​ബ​ട്ടാ​ണി​ത്. ജി ​പ്ല​സ് എ​ന്നാ​ണ് ഈ ​റോ​ബ​ട്ടി​ന്‍റെ പേ​ര്. ഓ​ർ​ഡ​ർ ചെ​യ്യു​ന്ന ആ​ൾ ന​ല്കു​ന്ന വി​ലാ​സ​ത്തി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നും ജി ​പ്ല​സി​നാ​കും. ഓ​ണ്‍ലൈ​നാ​യി ഓ​ർ​ഡ​ർ ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച പി​ൻ ന​ല്കി ജി ​പ്ല​സ് വീ​ട്ടു​പ​ടി​ക്ക​ലെ​ത്തു​ന്പോ​ൾ ഉ​പ​യോ​ക്താ​വി​ന് ഭ​ക്ഷ​ണം സ്വ​ന്ത​മാ​ക്കാം. ചൂടു​ള്ള ഭ​ക്ഷ​ണം ചൂ​ടു പോ​കാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ഈ ​റോ​ബ​ട്ടി​നു​ള്ളി​ലു​ണ്ട്.

മ​ണി​ക്കൂ​റി​ൽ 15 കി​ലോ​മീ​റ്റ​റാ​ണ് ജി ​പ്ല​സി​ന്‍റെ വേ​ഗം.​ആ​ളു​ക​ളോ മ​നു​ഷ്യ​രോ അ​ടു​ത്തു​ണ്ടെ​ങ്കി​ൽ ഓ​ട്ടോ​മാ​റ്റി​ക്കാ​യി വേ​ഗം കു​റ​യും. ഇ​തു കൂ​ടാ​തെ വീ​ടി​നു പു​റ​ത്തു സ്ഥാ​പി​ക്കു​ന്ന പ്ര​ത്യേ​ക ബോ​ക്സും ആ​ലി​ബാ​ബ ത​യാ​റാ​ക്കു​ന്നു​ണ്ട്. ഫേ​ഷ​ൽ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​ന​മു​ള്ള ബോ​ക്സി​ൽ ഓ​ർ​ഡ​ർ ന​ല്കി​യ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​നോ എ​ടു​ക്കാ​നോ വീ​ട്ടു​ട​മ​യ്ക്കും ഡെ​ലി​വ​റി ചെ​യ്യു​ന്ന ആ​ൾ​ക്കും മാ​ത്ര​മേ സാ​ധി​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.