ഇന്ദിരാഭവന്‍ ഉടന്‍ വില്‍പ്പനയ്ക്ക്! വില 10,000 രൂപ; ഒഎല്‍എക്‌സ് പരസ്യം കണ്ട് ഞെട്ടി കോൺഗ്രസുകാർ
Monday, June 11, 2018 2:33 PM IST
ഇന്ദിരാ ഭവൻ വില്പ്പനയ്ക്ക്. വില തുച്ഛമായ 10,000 രൂപ..! സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങൾക്കുള്ള ഓൺലൈൻ മാർക്കറ്റായ ഒഎൽഎക്സിൽ ഈ പരസ്യം കണ്ട് കോൺഗ്രസുകാരടക്കം എല്ലാവരും മൂക്കത്ത് വിരൽ വച്ചു. രാജ്യസഭാ സീറ്റ് വിഷയത്തിൽ തമ്മിലടി പരസ്യമായെങ്കിലും കലിമൂത്ത് കെപിസിസി ഹെഡ്ക്വാര്‍ട്ടേഴ്‌സ് തന്നെ വില്പനയ്ക്ക് വയ്ക്കുമെന്ന് ആരും കരുതിയില്ല. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഇന്ദിരാഭവൻ ഓഫീസിന്‍റെ ചിത്രവും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കീഴ്‌വഴക്കം മറികടന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന് യുഡിഎഫ് രാജ്യസഭാ സീറ്റ് നല്‍കിയതിനു പിന്നാലെയാണ് പരസ്യം ഒഎല്‍എക്‌സില്‍ എത്തിയിരിക്കുന്നത്. അനേഷ് എന്നയാളാണ് പരസ്യം നല്‍കിയിരിക്കുന്നത്. വസ്തു വാങ്ങാൻ താത്പര്യമുള്ളവര്‍ മുസ്‌ലീം ലീഗുമായോ കേരളാ കോണ്‍ഗ്രസുമായോ ബന്ധപ്പെടാനും പരസ്യത്തിലുണ്ട്.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയതിനെത്തുടർന്ന് മുന്നണിക്കുള്ളിലും പുറത്തും വൻ പ്രതിഷേധം അലയടിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും നേതാക്കൾക്കെതിരേ പ്രതിഷേധവും പരിഹാസട്രോളുകളും നിറയുകയാണ്. ഇതിന്‍റെ ബാക്കിപത്രമായാണ് ഒഎൽഎക്സ് പരസ്യം പ്രത്യക്ഷപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.