ഇ​തി​ലും വ​ലി​യ വാ​ർ​ത്താ റി​പ്പോ​ർ​ട്ടിം​ഗ് സ്വ​പ്ന​ങ്ങ​ളി​ൽ മാ​ത്രം; ര​സ​ക​ര​മാ​യ വീ​ഡി​യോ
Thursday, July 5, 2018 12:14 PM IST
അ​വ​ത​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ൽ​പ്പം മ​നോ​ഹ​ര​മാ​ക്കു​വാ​ൻ ചാ​ന​ൽ അ​വ​താ​ര​ക​ർ കു​റ​ച്ചൊ​ക്കെ വ്യ​ത്യ​സ്ത​ത ക​ണ്ടെ​ത്താ​റു​ണ്ട്. അ​ത്ത​ര​മൊ​രു വ്യ​ത്യ​സ്ത​ത കൊ​ണ്ട് ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ക​യാ​ണ് പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ൽ നി​ന്നു​മു​ള്ള ഒ​രു വാ​ർ​ത്ത ചാ​ന​ൽ അ​വ​താ​ര​ക​ൻ.

ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​റോ​ഡു​ക​ളെ​ല്ലാം കു​ള​ത്തി​നു സ​മ​മാ​യി മാ​റി​യി​രു​ന്നു. ഇ​തി​നെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​വാ​നെ​ത്തി​യ​താ​യി​രു​ന്നു ദു​ന്യാ ന്യൂ​സി​ലെ ഒ​രു റി​പ്പോ​ർ​ട്ട​ർ. റി​പ്പോ​ർ​ട്ട് ചെ​യ്യു​വാ​നൊ​രു​ങ്ങു​ന്ന വാ​ർ​ത്ത​യി​ൽ അ​ൽ​പ്പം പ​രി​ഹാ​സ​വും കു​ത്തി​നി​റ​യ്ക്കു​വാ​ൻ തീ​രു​മാ​നി​ച്ച അ​ദ്ദേ​ഹം കാ​റ്റ് നി​റ​യ്ക്കുന്ന ഒരു ബേബി ബാത്ത് ടബ്ബിൽ ക​യ​റിയി​രു​ന്നാ​ണ് ജോ​ലി തീ​ർ​ത്ത​ത്.

എ​ന്താ​യാ​ലും ഈ ​വ്യ​ത്യ​സ്ത വാ​ർ​ത്താവാ​യ​ന സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ൾ പ്ര​തി​ക​ര​ണ​മ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.