കൊ​തു​കു വ​ല​യ്ക്കു​ള്ളി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്കൊ​പ്പം ഉ​റ​ങ്ങി​യ​ത് പു​ലി​ക്കു​ട്ടി; ര​ക്ഷ​യാ​യി വീ​ട്ട​മ്മ
Saturday, August 18, 2018 1:08 PM IST
കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങി​യ​ത് പു​ലി​ക്കു​ട്ടി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ലാ​ണ് സം​ഭ​വം. ക​ട്ടി​ലി​ൽ വി​രി​ച്ച കൊ​തു​കു​വ​ല​യ്ക്കു​ള്ളി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഉ​റ​ങ്ങി​യ മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള പു​ലി​യെ ഗ്ര​ഹ​നാ​ഥ​യാ​ണ് ആ​ദ്യം ക​ണ്ട​ത്. സം​ഭ​വം ക​ണ്ട് ഞെ​ട്ടി​യ ഇ​വ​ർ ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ കു​ട്ടി​ക​ളെ ഇ​രു​വ​രെ​യും മു​റി​യി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി​യ​തി​നു ശേ​ഷം അ​യ​ൽ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. പുലിയെ പി​ന്നീ​ട് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. കി​ണ​റ്റി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് ഒ​രു​മാ​സം മു​മ്പ് ത​ങ്ങ​ൾ ര​ക്ഷി​ച്ച അ​തേ പു​ലി​ക്കു​ട്ടി​യാ​ണ് ഇ​തെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.