തി​യ​റ്റ​റി​ലെ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് അ​മി​ത വി​ല; മാ​നേ​ജ​രെ മ​ഹാ​രാ​ഷ്ട്ര ന​വ് നി​ർ​മാ​ണ്‍ സേ​ന പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദ്ദി​ച്ചു
Tuesday, July 3, 2018 2:46 PM IST
തി​യ​റ്റ​റി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന വി​ല ഈ​ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ ഷോ​പ്പിം​ഗ് മാ​ളി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പൂ​ന​യി​ലെ സേ​നാ​പ​തി ബാ​പ്പ​ത്ത് റോ​ഡി​ലു​ള്ള പി​വി​ആ​ർ ഐ​ക​ണ്‍ മാ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ്ര​തി​ഷേ​ധ​വു​മാ​യി ഇ​വി​ടെ എ​ത്തി​യ മ​ഹാ​രാ​ഷ്ട്ര ന​വ്നി​ർ​മാ​ണ്‍ സേ​ന പ്ര​വ​ർ​ത്ത​ക​ർ ഈ ​മാ​ളി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രു​ടെ മു​ഖ​ത്ത് നി​ര​വ​ധി പ്രാ​വ​ശ്യം ത​ല്ലു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. മു​ദ്രാ​വാ​ക്യ​ങ്ങ​ളെ​ഴി​തി​യ ബാ​ന​റു​ക​ളും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു.

ഈ ​അ​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യും പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​വ​രു​ടെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ത്ത് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നെ ന്യാ​യി​ക​രി​ച്ച് ന​വ്നി​ർ​മാ​ണ്‍ സേ​ന​യു​ടെ നേ​താ​ക്ക​ളും എ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.