മ​ലാ​ല വീണ്ടും ക്ലാസ് റൂമിൽ; അഞ്ചു വർഷങ്ങൾക്കു ശേഷം
Tuesday, October 10, 2017 4:53 AM IST
പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയതിന്‍റെ പേരിൽ താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ മലാല യൂസഫ്സായി അഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും ക്ലാസ് മുറിയിലെത്തി. പക്ഷേ ഇത്തവണ ഓക്സ്ഫോർഡിലാണെന്നു മാത്രം.

മലാല തന്നെയാണ് ഓക്സ്ഫോർഡിലെ ആദ്യക്ലാസിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്സ്, ഇക്ക​ണോ​മി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് നൊ​ബേ​ൽ പു​ര​സ്ക്കാ​ര ജേ​താ​വു​കൂ​ടി​യാ​യ മ​ലാ​ല യൂ​സ​ഫ്സാ​യി പ​ഠി​ക്കു​ന്ന​ത്.

ത​ന്‍റെ പാ​ഠപു​സ്ത​ക​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച മ​ലാ​ല എ​ഴു​തി: "പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സം​സാ​രി​ച്ച എനി​ക്ക് അഞ്ചു വ​ർ​ഷം മു​ന്പ് വെ​ടി​യു​ണ്ട​ക​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നു. ഇ​ന്ന് ഞാ​ൻ ഒാ​ക്സ്ഫോ​ർ​ഡി​ലെ എ​ന്‍റെ ആ​ദ്യ​ത്തെ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു​'.




പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 6.4 ല​ക്ഷ​ത്തി​ല​ധി​ക​മാ​ളു​ക​ളാ​ണ് മ​ലാ​ല​യു​ടെ പോ​സ്റ്റ് ലൈ​ക്ക് ചെ​യ്ത​ത്. നിരവധിപ്പേർ മലാലയ്ക്ക് ആശംകളുമായെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.