പൂ​ച്ച​യ്ക്കു വ​ച്ച കെ​ണി​യി​ൽ വീണത് സിം​ഹം; ഞെട്ടിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, March 6, 2018 4:52 PM IST
പൂ​ച്ച​യെ പി​ടി​ക്കാ​ൻ വെ​ച്ച കെ​ണി​യി​ൽ കു​ടു​ങ്ങി​യ സിം​ഹ​ത്തെ ര​ക്ഷി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഉ​ട്ട​യി​ലാ​ണ് സം​ഭ​വം. ബോ​ബ്ക്യാ​റ്റ് എ​ന്ന​യി​ന​ത്തി​ൽ​പെ​ട്ട പൂ​ച്ച​യും ചെ​ന്നാ​യു​ടെ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട കൊ​യോ​ട്ട്സും ധാ​രാ​ള​മാ​യി ഉ​ള്ള പ്ര​ദേ​ശ​മാ​ണി​ത്. ഇ​വ​യെ പി​ടി​കൂ​ടാ​ൻ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ വെ​ച്ച കെ​ണി​യി​ലാ​ണ് സിം​ഹം കു​ടു​ങ്ങി​യ​ത്.

കു​ടു​ക്കി​ൽ​പ്പെ​ട്ട സിം​ഹം ര​ക്ഷ​പെ​ടാ​ൻ പ​രാ​ക്ര​മം കാ​ണി​ച്ചി​രു​ന്നു മാ​ത്ര​മ​ല്ല അ​ക്ര​മാ​സ​ക്ത​മാ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​വി​ടെ എ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ ഒ​രു ഉ​പ​ക​ര​ണം സിം​ഹ​ത്തി​ന്‍റെ ത​ല​യി​ൽ ഇ​ട്ട​തി​നു ശേ​ഷം ഈ ​കു​ടു​ക്കി​ൽ നി​ന്നും സിം​ഹ​ത്തെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സിം​ഹം വ​ന​ത്തി​ലേ​ക്ക് ഓ​ടി​പോ​കു​ക​യും ചെ​യ്തു.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് ഈ ​വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ ധൈ​ര്യ​ത്തെ അ​ഭി​നന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.