കൈ​ക്കു​ഞ്ഞു​മാ​യി കാ​ള​പ്പോ​രി​നി​റ​ങ്ങി പി​താ​വ്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, July 10, 2018 1:14 PM IST
കൈ​ക്കു​ഞ്ഞു​മാ​യി കാ​ള​പ്പോ​രി​നി​റ​ങ്ങി​യ വ്യ​ക്തി​ക്ക് ശ​കാ​ര​വ​ർ​ഷം. പോ​ർ​ച്ചു​ഗ​ല്ലി​ലെ ടെ​ർ​സെ​റി​യ ദ്വീ​പി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ആ​ച​രി​ക്കു​ന്ന ക​സ​കാ ബ​റേ എ​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കാ​ള​പ്പോ​രി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

കാ​ള​പ്പോ​ര് വീ​ക്ഷി​ക്കു​വാ​ൻ നി​ര​വ​ധി​യാ​ളു​ക​ൾ നോ​ക്കി നി​ൽ​ക്കു​മ്പോ​ൾ കൈ​യ്യി​ൽ കു​ട്ടി​യും മ​റു​കൈ​യ്യി​ൽ തു​ണി​യു​മാ​യി ഒ​രാ​ൾ കാ​ള​യു​ടെ മു​മ്പി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ല്ലു​ക​യാ​യി​രു​ന്നു. കാ​ള അ​ടു​ത്തേ​ക്കു വ​രു​ന്ന​തി​ന​നു​സ​രി​ച്ച് തു​ണി​യും കു​ഞ്ഞും കൈ​ക​ളി​ലേ​ക്ക് അ​യാ​ൾ മാ​റ്റി​ക്കൊ​ണ്ടി​രു​ന്നു.

ഭാ​ഗ്യ​വ​ശാ​ൽ കു​ട്ടി​ക്ക് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. എ​ന്നാ​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഇ​യാ​ളു​ടെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വ്യാ​പ​ക​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടെ​ർ​സ​റി​യ ശി​ശു സം​ര​ക്ഷ​ണ വ​കു​പ്പി​ന് ആ​ളു​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.