ചൊവ്വ ഭൂമിയുടെ അടുത്തേക്ക്
Tuesday, June 19, 2018 10:10 AM IST
ചു​വ​ന്ന ഗ്ര​ഹം എ​ന്ന​റി​യ​പ്പെ​ടു​ന്ന ചൊ​വ്വ ഭൂ​മി​യു​ടെ അ​ടു​ത്തേ​ക്കു നീ​ങ്ങു​ന്നു. 15 വ​ർ​ഷ​ത്തി​നു ശേ​ഷം അ​ടു​ത്ത മാ​സം 27ന് ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ത്ത് ചൊ​വ്വ എ​ത്തും. അ​ന്ന് സൂ​ര്യ​ന് എ​തി​ർ ദി​ക്കി​ലാ​യി​രി​ക്കും ചൊ​വ്വ​യു​ടെ സ്ഥാ​നം. സൂ​ര്യ​പ്ര​കാ​ശ​ത്താ​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​വു​ന്ന ചൊ​വ്വ​യെ ഏ​റ്റ​വും ന​ന്നാ​യി അ​ന്ന് ഭൂ​മി​യി​ൽനി​ന്നു കാ​ണാ​നാ​വും.

പ​തി​ന​ഞ്ചോ പ​തി​നേ​ഴോ വ​ർ​ഷം കൂ​ടു​ന്പോ​ൾ സ്ഥി​ര​മാ​യി സം​ഭ​വി​ക്കു​ന്ന ഒ​രു പ്ര​തി​ഭാ​സ​മാ​ണ് ഇ​തെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2003ൽ ​ഈ പ്ര​തി​ഭാ​സം സം​ഭ​വി​ച്ച​പ്പോ​ഴാ​ണ് ചൊ​വ്വ ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ത്ത് എ​ത്തി​യ​ത്. 60,000 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു അ​ത്ര അ​ടു​ത്ത് ചൊ​വ്വ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.