വോഡഫോണും നോക്കിയയും കൈകോർക്കും, ച​ന്ദ്ര​നിൽ 4ജി എത്തിക്കാൻ
Thursday, March 1, 2018 9:57 AM IST
ച​ന്ദ്ര​നി​ൽ​പ്പോ​യി താ​മ​സി​ക്കു​ക എ​ന്ന​ത് മ​നു​ഷ്യ​ന്‍റെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ്. അ​മേ​രി​ക്ക​യു​ടെ നാ​സ​യും ന​മ്മു​ടെ ഐ​എ​സ്ആ​ർ​ഒ​യു​മൊ​ക്കെ അ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ച​ന്ദ്ര​നി​ൽ​ചെന്നാ​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​മോ എ​ന്ന​താ​യി​രു​ന്നു പ​ല​രു​ടേ​യും ആ​ശ​ങ്ക. എ​ന്നാ​ൽ ഇ​നി ആ ​സം​ശ​യ​വും വേ​ണ്ട.

അ​ടു​ത്ത​വ​ർ​ഷ​ത്തോ​ടെ ച​ന്ദ്ര​നി​ൽ മൊ​ബൈ​ൽ നെ​റ്റ​വ​ർ​ക്ക് തു​ട​ങ്ങാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചുക​ഴി​ഞ്ഞു. മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്കിം​ഗ് ക​ന്പ​നി​യാ​യ വൊ​ഡാ​ഫോ​ണ്‍ ജ​ർ​മ​നി​യും, മൊ​ബൈ​ൽ​ഫോ​ണ്‍ നി​ർ​മാ​താ​ക്കാ​ളാ​യ നോ​ക്കി​യ​യും, കാ​ർ​നി​ർ​മാ​താ​ക്ക​ളാ​യ ഒൗ​ഡി​യും ചേ​ർ​ന്നാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം മു​ട​ക്കു​ന്ന​ത്.

ബ​ഹി​രാ​കാ​ശ​ത്ത് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തും തീ​രെ ഭാ​രം കു​റ​ഞ്ഞ​തു​മാ​യ ഫോ​ണു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ചു​മ​ത​ല നോ​ക്കി​യ​യ്ക്കാ​ണ്. ബെ​ർ​ലി​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പി​റ്റി സ​യി​ന്‍റി​സ്റ്റ് എ​ന്ന ക​ന്പ​നി​യാ​ണ് നെ​റ്റ് വ​ർ​ക്ക് തു​ട​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടു​പോ​കാ​നു​ള്ള റോ​ക്ക​റ്റ് നി​ർ​മി​ക്കു​ന്ന​ത്. ഹൈ​സ്പീ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന ഫോ​ർ ജി ​നെ​റ്റ് വ​ർ​ക്കാ​കും ച​ന്ദ്ര​നി​ൽ സ്ഥാ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.