എല്ലാം ഒടിയനുവേണ്ടി..! കി​ടി​ല​ൻ മേ​ക്ക് ഓ​വറിൽ മോ​ഹ​ൻ​ലാ​ൽ
Wednesday, November 15, 2017 8:25 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന്‍റെ ചിത്രീകരണം മൂ​ന്നാം ഷെ​ഡ്യൂലിലേക്ക് കടക്കുകയാണ്. ഇതിനിടെ, സൂപ്പർതാരത്തിന്‍റെ കിടിലൻ മേക്ക് ഓവറാണ് വാർത്തയായി മാറിയിരിക്കുന്നത്. താ​രം ശ​രീ​ര​ഭാ​രം കു​റ​ച്ച ശേഷമുള്ള ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ്രചരിക്കുന്ന​ത്.

ചി​ത്ര​ത്തി​ൽ മു​പ്പ​തു​വ​യ​സു​കാ​ര​നാ​യ ക​ഥാ​പാ​ത്ര​ത്തി​നാ​യി പ​തി​ന​ഞ്ച് കി​ലോ മോ​ഹ​ൻ​ലാ​ൽ കു​റ​യ്ക്കു​മെ​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല അ​തി​നാ​യി വി​ദേ​ശ​ത്തു നി​ന്നും മേ​ക്ക് ഓ​വ​ർ സ്പെ​ഷലിസ്റ്റുക​ളും ഇ​വി​ടെ എ​ത്തി​യി​രു​ന്നു. അ​തി​ന് ഫ​ലം വ​ന്ന ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ ചി​ത്രം പ്ര​ച​രി​ക്കു​ന്ന​ത്.

ഒ​ടി​യ​നി​ൽ മോ​ഹ​ൻ​ലാ​ൽ ര​ണ്ട് ഗെ​റ്റ​പ്പി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഡി​സം​ബ​ർ അ​ഞ്ചി​ന് താ​രം ഷൂ​ട്ടിം​ഗി​ന് ചേ​രു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.