ഒ​ത്തൊ​രു​മി​ച്ചാ​ൽ ട്ര​ക്കും ഉ​യ​രും; വൈ​റ​ൽ വീ​ഡി​യോ
Tuesday, March 13, 2018 4:27 PM IST
ഒ​രാ​ൾ​ക്കു ചെ​യ്യാ​ൻ പ​റ്റാ​ത്ത കാ​ര്യം ഒ​ന്നി​ല​ധി​കം പേ​ർ ചേ​ർ​ന്നു പ​രി​ശ്ര​മി​ച്ചാ​ൽ നി​സാ​ര​മാ​യി സാ​ധി​ക്കു​മെ​ന്ന​തി​ന് തെ​ളി​വാ​ണ് അ​ടു​ത്ത​യി​ടെ ചൈ​ന​യി​ലെ അ​ൻ​ഹു​യി പ്ര​വ​ശ്യ​യി​ലെ ഫു​യാം​ഗി​ലു​ള്ള സി​ൻ​യി ടൗ​ണി​ൽ ന​ട​ന്ന​യൊ​രു സം​ഭ​വം. കാ​ര​ണം ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞു വീ​ണ ഒ​രു ട്ര​ക്ക്, നൂ​റി​ല​ധി​കം ആ​ളു​ക​ൾ ഒ​ന്നി​ച്ചു പ​രി​ശ്ര​മി​ച്ചതിന്‍റെ ഫലമായി റോ​ഡി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ഏ​ക​ദേ​ശം ഇ​രു​പ​ത​ടി താ​ഴ്ച്ച​യി​ലേ​ക്കാ​യി​രു​ന്നു ഈ ​ട്ര​ക്ക് പ​തി​ച്ച​ത്. ഇ​വി​ടെ തെ​ന്ന​ലു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വാ​ഹ​നം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നി​ടെ ആ​ളു​ക​ൾ ബാ​ല​ൻ​സ് ന​ഷ്ട​മാ​യി നി​ല​ത്തേ​ക്കു വീ​ഴു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും കു​ത്ത​നെ ചെ​രി​ഞ്ഞ ഈ ​പ്ര​ദേ​ശ​ത്തെ വ​ഴു​ക്ക​ൽ കാ​ര​ണം അ​വ​രെ​ക്കൊ​ണ്ട് വാ​ഹ​നം ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​വ​ർ സ​മീ​പ​ത്തെ ഗ്രാ​മ​വാ​സി​ക​ളു​ടെ സ​ഹാ​യം തേ​ടി​യ​ത്. പി​ന്നീ​ട് ഇ​വ​രു​ടെ സ​ഹാ​യ​ത്താ​ൽ വാ​ഹ​ന​ത്തി​ൽ കെ​ട്ടി​യ ക​യ​ർ വ​ലി​ച്ച് ഈ ​വാ​ഹ​നം ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.