മനുഷ്യനു സൗകര്യമൊരുക്കാൻ നാസയുടെ റോബട്ടുകൾ ചന്ദ്രനിലേക്കു പറക്കും
Friday, June 22, 2018 9:42 AM IST
ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ​ക്ക് വീ​ണ്ടും ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്താ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തി​നാ​ൽ അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന നാ​സ പു​തി​യ ദൗ​ത്യം ആ​രം​ഭി​ച്ചു. മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി നാ​സ അ​ടു​ത്ത വ​ർ​ഷം​ഓ​ട്ടോ​മേ​റ്റ​ഡ് റോ​ബ​ട്ടു​ക​ളെ ച​ന്ദ്ര​നി​ലെ​ത്തി​ച്ചേ​ക്കും.

ഇ​ന്ധ​ന​ത്തി​നാ​വ​ശ്യ​മാ​യ ഹൈ​ഡ്ര​ജ​ൻ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലു​ണ്ടോ​യെ​ന്നും ജ​ല​സാ​ന്നി​ധ്യ​മു​ണ്ടോ​യെ​ന്നും ഈ ​റോ​ബ​ട്ടു​ക​ൾ അ​ന്വേ​ഷി​ക്കും. മ​നു​ഷ്യ കോ​ള​നി നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം ച​ന്ദ്ര​നി​ലു​ണ്ടോ​യെ​ന്ന് പ​ഠി​ക്കാ​നാ​ണ് ഈ ​അ​ന്വേ​ഷ​ണം.

വെ​ള്ള​വും മ​റ്റു ദ്രാ​വ​ക​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നി​യ​ർ ഇ​ൻ​ഫ്രാ​റെ​ഡ് വോ​ള​റ്റൈ​ൽ സ്പെ​ക്ട്രോ​മീ​റ്റ​ർ സ​ബ്സി​സ്റ്റം (എ​ൻ​ഐ​ആ​ർ​വി​എ​സ്എ​സ്), ഹൈ​ഡ്ര​ജ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന്യൂ​റോ​ൺ സ്പെ​ക്ട്രോ​മീ​റ്റ​ർ സ​ബ്സി​സ്റ്റം (എ​ൻ​എ​സ്എ​സ്), വെ​ള്ളം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി വാ​ട്ട​ർ അ​നാ​ലി​സി​സ് ആ​ൻ​ഡ് വോ​ള​റ്റൈ​ൽ എ​ക്സ്ട്രാ​ക്‌​ഷ​ൻ (വേ​വ്) തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​റോ​ബ​ട്ടു​ക​ളി​ലു​ണ്ടാ​കു​ക.

1969ൽ ​അ​മേ​രി​ക്ക​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ നീ​ൽ ആം​സ്ട്രോം​ഗ് ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി​യ​തി​ന്‍റെ 50-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ചാ​ണ് റോ​ബോ​ട്ടി​ക് ദൗ​ത്യം നാ​സ ആ​രം​ഭി​ക്കു​ക. നാ​സ​യു​ടെ മാ​ത്രം ദൗ​ത്യ​മെ​ന്ന നി​ല​യി​ല​ല്ല മ​റി​ച്ച് രാ​ജ്യ​ങ്ങ​ളു​ടെ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ൾ, സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ എ​ന്നി​വ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച നാ​ഷ​ണ​ൽ സ്പേ​സ് കൗ​ൺ​സി​ലി​ന്‍റെ മേ​ൽ​നോ​ട്ട​വും പ​ദ്ധ​തി​ക്കു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.