വീഡിയോ ഷൂട്ടിൽ മരം വീണ് ട്വിസ്റ്റ്
ഇ​​​​തു വി​​​​വാ​​​​ഹ വീ​​​​ഡി​​​​യോ​​​​ക​​​​ളു​​​​ടെ കാ​​​​ലം. സം​​​​ഭ​​​​വം വെ​​​​റൈ​​​​റ്റി​​​​യാ​​​​ക്കാ​​​​ൻ ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​ർ​​​​മാ​​​​ർ മ​​​​ര​​​​മു​​​​ക​​​​ളി​​​​ലും മ​​​​ല​​​​മു​​​​ക​​​​ളി​​​​ലു​​​​മൊ​​​​ക്കെ കേ​​​​റു​​​​ന്ന കാ​​​​ലം. ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ന​​​​വ​​​​ദ​​​​ന്പ​​​​തി​​​​ക​​​​ളും ഏ​​തു സാ​​​​ഹ​​​​സി​​​​ക​​​​ത​​യ്ക്കും ത​​യാ​​ർ.

എ​​​​ന്നാ​​​​ൽ, ഇ​​​​പ്പോ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന ഒ​​​രു വി​​​​വാ​​​​ഹ ​വീ​​​​ഡി​​​​യോ​​​​യു​​​​ടെ പ്ര​​​​ശ​​​​സ്തി​​​​ക്കു കാ​​​​ര​​​​ണം സാ​​​​ഹ​​​​സി​​​​ക​​​​ത​​​​യോ വ്യ​​​​ത്യ​​​​സ്ത​​​​യോ ഒ​​​​ന്നു​​​​മ​​​​ല്ല, മ​​​​റി​​​​ച്ച് ന​​​​വ​​​​ദ​​​​ന്പ​​​​തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു മ​​​​ര​​​​ണം ​​തെ​​​​ന്നി​​​​മാ​​​​റു​​​​ന്ന ഞെ​​​​ട്ടി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​മാ​​​​ണ്.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ന​​​​വ​​​​വ​​​​ര​​​​ൻ ലൂ​​​​ക്കാ​​​​സും ന​​​​വ​​​​വ​​​​ധു ചെ​​​​യ്യ​​​​ന്ന​​​​യും ആ​​​​ണ് വി​​​​വാ​​​​ഹ​​ ഷൂ​​​​ട്ടിം​​ഗിനി​​​​ടെ​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്നു ത​​​​ല​​​​നാ​​​​രി​​​​ഴ​​​​യ്ക്കു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. പ​​​​ള്ളി​​​​യി​​​​ലെ വി​​​​വാ​​​​ഹ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം ഇ​​​​രു​​​​വ​​​​രും വീഡി​​യോഗ്രാ​​​​ഫ​​​​​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് അ​​​ടു​​​​ത്തു​​​​ള്ള പ​​​​ക്ഷി​​​സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്.

പ്ര​​​കൃ​​​തി​​ര​​​മ​​​ണീ​​​യ​​​മാ​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ മ​​​​ര​​​​ത്ത​​​​ണ​​ലി​​ൽ ഇ​​രു​​ന്നു കി​​ന്നാ​​രം പ​​റ‍യു​​ന്ന ന​​​​വ​​​​ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ ദൃ​​​​ശ്യം പ​​​​ക​​​​ർ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ല​​ക്ഷ്യം. കാ​​​​മ​​​​റ​​​​മാ​​​​ൻ ആ​​​​ക്‌​​ഷ​​ൻ പ​​​​റ​​​​ഞ്ഞു. ലൂ​​​​ക്കാ​​​​സും ചെ​​​​യ്യ​​​​ന്ന​​​​യും അ​​ഭി​​ന​​യം തു​​ട​​ങ്ങി.

പെ​​ട്ടെ​​ന്നാ​​​​ണ് മു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു വ​​​​ലി​​​​യൊ​​​​രു മ​​​​ര​​​​ക്കൊ​​​​ന്പ് അ​​ട​​ർ​​ന്നു താ​​ഴേ​​ക്കു പ​​തി​​ച്ച​​ത്. മ​​​​ര​​​​ച്ചി​​​​ല്ല​​ക​​​​ളി​​​​ൽ ത​​​​ട്ടി​​​​യു​​​​ല​​​​യു​​​​ന്ന ഇ​​ര​​ന്പ​​ൽ ശ​​ബ്ദം കേ​​ട്ട​​തി​​നാ​​ൽ ഇ​​രു​​വ​​രും ഞൊ​​ടി​​യി​​ട​​യി​​ൽ ഒാ​​ടി​​മാ​​റി. ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ... എ​​​​ന്താ​​​​യാ​​​​ലും സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ആ​​​​കെ ​വി​​​​ര​​​​ണ്ടു​​​​പോ​​​​യ ന​​​​വ​​​​വ​​​​ധു ഇ​​​​നി ഷൂട്ടൊന്നും വേണ്ടേ, ജീവൻ മതി എന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.