ചൊവ്വയിൽ പേരുചേർക്കാൻ ഇന്ത്യക്കാരുടെ കൂട്ടയിടി
Friday, November 10, 2017 2:59 AM IST
അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​ വ​ഴി ചൊ​വ്വ​യി​ൽ ത​ങ്ങ​ളു​ടെ പേ​ര് എ​ത്തി​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1,38,899 ഇ​ന്ത്യ​ക്കാ​ർ. നാ​സ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ഇ​ൻ​സൈ​റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ളു​ക​ളു​ടെ പേ​രു​ക​ൾ കൊ​ത്തി​യ പ്ലേ​റ്റ് ചൊ​വ്വ​യി​ലെ​ത്തി​ക്കു​ന്ന​ത്. അ​ടു​ത്ത​ വ​ർ​ഷം മേ​യ് അ​ഞ്ചി​നാ​ണ് ഇ​ൻ​സൈ​റ്റ് ചൊ​വ്വ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ക. നാ​സ​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ ദൗ​ത്യ​ത്തി​ൽ പേ​രു ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ ബോ​ർ​ഡിം​ഗ് പാ​സു​ക​ൾ ഓ​ണ്‍ലൈ​നാ​യി ല​ഭി​ക്കും.

സി​ലി​ക്ക​ണ്‍ മൈ​ക്രോ ചി​പ്പി​ൽ ഇ​ല​ക്‌​ട്രോ​ണ്‍ ത​രം​ഗ​മു​പ​യോ​ഗി​ച്ചാ​ണ് പേ​രു​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ത​ലമു​ടിനാ​രി​ന്‍റെ ആ​യി​ര​ത്തി​ലൊ​ന്നു മാ​ത്രം വ്യാ​സ​മേ ഈ ​അ​ക്ഷ​ര​ങ്ങ​ൾ​ക്കു​ള്ളൂ. 2,44,29,807 ആ​ളു​ക​ളാ​ണ് ചൊ​വ്വ​യി​ൽ പേ​രെ​ത്തി​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് അ​മേ​രി​ക്ക​യി​ൽ​നി​ന്നാ​ണ്. ചൈ​ന​യ്ക്ക് ര​ണ്ടാം സ്ഥാ​ന​വും ഇ​ന്ത്യ​ക്ക് മൂ​ന്നാം സ്ഥാ​ന​വു​മാ​ണു​ള്ള​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.