കൗതുകമുണർത്തി കു​ഞ്ഞുപാണ്ടയു​ടെ അ​ര​ങ്ങേ​റ്റം!
Monday, May 28, 2018 4:38 PM IST
കാ​​ണി​​ക​​ൾ​​ക്കു കൗ​​തു​​ക​​മാ​​യി കു​​ഞ്ഞുപാ​​ണ്ട. മ​​ലേ​​ഷ്യ​​യി​​ലെ ദേ​​ശീ​​യ മൃ​​ഗ​​ശാ​​ല​​യി​​ലാ​​ണ് നാ​​ലു​ മാ​​സം പ്രാ​​യ​​മു​​ള്ള പെ​​ൺപാ​ണ്ട കൗ​​തു​​ക​​മാ​​കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണു കു​​ഞ്ഞു​​പാണ്ടയെ ആ​​ദ്യ​​മാ​​യി ആ​​ളു​​ക​​ൾ​​ക്കു മു​​ന്പി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച​​ത്. 2014ൽ ​​മ​​ലേ​​ഷ്യ​​യി​​ലെ ദേ​​ശീ​​യ മൃ​​ഗ​​ശാ​​ല​​യി​​ലെ​​ത്തി​​യ ലി​​യാം​​ഗ് ലി​​യാം​​ഗ് എ​​ന്ന പെ​​ണ്‍പാ​ണ്ടയും വ​​ള​​രെ നാ​​ളു​​ക​​ളാ​​യി മ​​ലേ​​ഷ്യ​​യി​​ലു​​ള്ള മ​​റ്റൊ​​രു ആ​​ണ്‍​പാണ്ടയു​​മാ​​ണ് കു​​രു​​ന്നു പാ​ണ്ടയു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ. ഒ​ൻ​പ​തു കി​​ലോഗ്രാം ​​ഭാ​​ര​​മു​​ള്ള പാ​ണ്ട​ക്കു​​ട്ടി​​ക്ക് ഇ​​തു​​വ​​രെ പേ​​രി​​ട്ടി​​ട്ടി​​ല്ല. മ​​ലേ​​ഷ്യ​​യി​​ൽ സ​​മൂ​​ഹ​​മാ​​ധ്യ​​ങ്ങ​​ൾ ​വ​​ഴി പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു പേ​​രു നി​​ർ​​ദേ​​ശി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യ​​താ​​യി മ​​ലേ​​ഷ്യ​​ൻ മൃ​​ഗ​​ശാ​​ലാ ഡ​​യ​​റ​​ക്ട​​ർ അ​​റി​​യി​​ച്ചു.

അ​​തീ​​വ വം​​ശ​​നാ​​ശ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന പാണ്ടക​​ളി​​ലെ പു​​തു​​ത​​ല​മു​​റ​​ക്കാ​​രി​​യെ അ​​തീ​​വ ജാ​​ഗ്ര​​ത​​യോ​​ടെ​​യാ​​ണ് മൃ​​ഗ​​ശാ​​ല അ​​ധി​​കൃ​​ത​​ർ‌ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.