വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​നു മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്കു ചാ​ടി യാത്രക്കാർ; വീഡിയോ
Wednesday, March 14, 2018 11:36 AM IST
അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കി​യ വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​നു മു​ക​ളി​ൽ നി​ന്നും .യാത്രക്കാർ താ​ഴേ​ക്കു ചാ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യയി​ൽ വൈറലാകുന്നു. സൗ​ത്ത് വെ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ് എ​യ​ർ​ക്രാ​ഫ്റ്റാ​ണ് അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​രമായി നി​ല​ത്തി​റ​ക്കി​യ​ത്.

വി​മാ​ന​ത്തി​നു​ള്ളി​ൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് പു​ക നി​റ​ഞ്ഞ​താ​ണ് വി​മാ​നം നി​ല​ത്തി​റ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം. നി​ല​ത്തു​നി​ന്നും ഏ​ക​ദേ​ശം എ​ട്ട് അ​ടി ഉ​യ​ര​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​നു മു​ക​ളി​ൽ നി​ന്നും ഭ​യ​ച​കി​ത​രാ​യ ആ​ളു​ക​ൾ താ​ഴേ​ക്കു ചാ​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഇതിൽ നിന്നും ഇവരെ പിന്തിപ്പിക്കാൻ ജീവനക്കാർ ആവുന്നത്ര ശ്രമിച്ചുവെങ്കിലും യാത്രക്കാർ അത് ചെവികൊണ്ടില്ല. സ​മീ​പം നി​ന്ന യാ​ത്രി​ക​രി​ലൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. വി​മാ​ന​ത്തി​ലെ 140 യാ​ത്രി​ക​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.