ചൈനയിലെ ഉപ്പുതടാകം പിങ്ക് നിറമണിഞ്ഞു; സന്ദർശകർക്ക് കാഴ്ചവിരുന്നായി
Friday, September 22, 2017 6:54 AM IST
ചൈനയിലെ ചാവുക​ട​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന യെ​ൻ​ചെം​ഗ് ഉ​പ്പ് ത​ടാ​ക​ത്തി​ന് നി​റം മാ​റ്റം. ഈ ​ത​ടാ​ക​ത്തി​ലെ വെ​ള്ള​ത്തി​ന് ഇ​പ്പോ​ൾ പി​ങ്ക് നി​റ​മാ​ണ്. സോ​ഡി​യം സ​ൾ​ഫേ​റ്റ് ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാമ​ത്തെ ത​ടാ​ക​മാ​യ യെൻചെംഗിൽ നി​റം മാ​റ്റ പ്ര​തി​ഭാസ​ത്തെ തു​ട​ർ​ന്ന് സ​ന്ദ​ർ​ശ​ന​പ്ര​വാ​ഹമാണ്. ര​ണ്ടാ​യി തി​രി​ച്ചി​രി​ക്കു​ന്ന ഈ ​ഉ​പ്പ് ത​ടാ​ക​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് നീ​ല​യും മ​റു ഭാ​ഗ​ത്ത് പി​ങ്കു​മാ​ണ് നി​റം.

"ഡു​ണാ​ലി​യെ​ല്ല സലൈന' എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ക​ട​ൽ​ക്ക​ള​ക​ളുടെ പ്ര​വ​ർ​ത്ത​ന ഫ​ല​മാ​യാ​ണ് ഈ ​ത​ടാ​ക​ത്തി​ന്‍റെ നി​റം മാ​റിയതെന്നാണ് കരുതുന്നത്. ഈ ​പ്ര​ശ്നം ബാ​ധി​ച്ചാ​ൽ വെ​ള്ള​ത്തി​ന് ശ​രി​ക്കു​മു​ള്ള നി​റം ന​ഷ്ട​പ്പെ​ട്ട് മ​റ്റ് നി​റ​ങ്ങ​ളി​ലേ​ക്ക് മാ​റും. വ​ട​ക്ക​ൻ ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വി​ശ്യ​യി​ലു​ള്ള യു​ൻ​ചെ​ൻ ന​ഗ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​ഉ​പ്പുത​ടാ​കം 132 ചതുരശ്ര കി​ലോ​മീ​റ്റ​റി​ലാ​യാ​ണ് പ​ര​ന്നുകി​ട​ക്കു​ന്ന​ത്. ത​ണു​പ്പുകാ​ല​ത്ത് വെ​ള്ളം വ​റ്റു​ന്പോ​ൾ മാ​ത്ര​മാ​ണ് ത​ടാ​ക​ത്തി​ന് ഈ ​നി​റം ന​ഷ്ട​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ത​ട​കാ​ത്തി​ലെ വെ​ള്ള​ത്തി​ന് ക​ടും ചു​വ​പ്പ് നി​റ​മാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.



ത​ടാ​ക​ത്തി​ലെ നി​റം​മാ​റ്റ പ്ര​തി​ഭാ​സം 50 മി​ല്യ​ണ്‍ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ആ​രം​ഭി​ച്ച​താ​ണെ​ന്നാ​ണ് ശാ​സ്ത്ര​ഞ്ജ​ൻ​മാ​രു​ടെ അ​ഭി​പ്രാ​യം. മാ​ത്ര​മ​ല്ല 4,000 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ മ​നു​ഷ്യ​ർ ഈ ​ത​ടാ​കം ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യി​രു​ന്നെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​പ്പോ​ൾ ഈ ​ത​ടാ​ക​ത്തി​ലെ ഉ​പ്പ് വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.