കണ്ണേ മടങ്ങുക....! കുഞ്ഞ് ആൽഫിയുടെ വേർപാടിൽ കരളുലഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
Sunday, April 29, 2018 3:18 PM IST
ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി യാത്രയായ ആൽഫി ഇവാൻ എന്ന പിഞ്ചു ബാലന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ട്വിറ്ററിൽ കൂടിയാണ് അദ്ദേഹം ആൽഫിയുടെ വേർപാടിൽ ദുഖം രേഖപ്പെടുത്തിയത്. ആൽഫിയുടെ വിയോഗം തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും. കുട്ടിയുടെ മാതാപിതാക്കൾക്കു വേണ്ടി പ്രാർഥിക്കുന്നുവെന്നുമാണ് അദ്ദേഹം കുറിച്ചത്.

ആ​ൽ​ഫി​യു​ടെ അ​വ​സ്ഥ​യ​റി​ഞ്ഞ് വ​ത്തി​ക്കാ​ൻ വ​രെ ഇ​ട​പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​ൽ​ഫി​ക്ക് ഇ​റ്റ​ലി പൗ​ര​ത്വം വ​രെ ന​ൽ​കി​യി​രു​ന്നു. ചി​കി​ത്സ​യി​ൽ ഫ​ല​മി​ല്ലെ​ന്നും മ​രി​ക്കാ​ൻ കു​ട്ടി​യെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡോ​ക്ട​ർ​മാ​ർ കോ​ട​തി​യെ സ​മീ​പി​ച്ചു​വെ​ങ്കി​ലും പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന മാ​താ​പി​താ​ക്ക​ൾ വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യ് ആ​ൽ​ഫി​യെ ഇ​റ്റ​ലി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​വാ​ൻ ത​യാ​റാ​യ​പ്പോ​ഴാ​ണ് ആ​ൽ​ഫി എ​ല്ലാ​വ​രെ​യും വി​ട്ട​ക​ന്ന​ത്.



ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ത​ര​ത്തി​ലു​ള്ള മ​സ്തി​ഷ്ക്ക രോ​ഗ​മാ​യി​രു​ന്നു ആ​ൽ​ഫി​യു​ടെ പ്ര​ശ്നം. ഇ​തി​നെ തു​ട​ർ​ന്ന് ഇ​രു​പ​ത്തി മൂ​ന്ന് മാ​സ​ങ്ങ​ളാ​യി ഇം​ഗ്ല​ണ്ടി​ലെ ലി​വ​ർ പൂ​ൾ ആ​ശു​പ​ത്രി​യി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ആ​ൽ​ഫി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​അ​വ​സ്ഥ​യി​ൽ ഇ​നി തു​ട​രു​ന്ന​തി​ൽ അ​ർ​ത്ഥ​മി​ല്ലെ​ന്നും ഇ​വ മാ​റ്റ​ണ​മെ​ന്നും കാ​ട്ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​തീ​ക്ഷ കൈ​വി​ടാ​തി​രു​ന്ന മാ​താ​പി​താ​ക്ക​ൾ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ഇ​റ്റ​ലി​യി​ലേ​ക്ക് കൊ​ണ്ടു പോ​ക​ണ​മെ​ന്ന് അ​നു​മ​തി തേ​ടി​യി​രു​ന്നു.



നാ​ലു മാ​സം നീ​ണ്ട നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കു​ട്ടി​യെ ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​ൽ ജീ​വ​ൻ ര​ക്ഷ​ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റു​വാ​ൻ അ​നു​വ​ദി​ച്ച് ഫെ​ബ്രു​വ​രി ഇ​രു​പ​തി​ന് കോ​ട​തി വി​ധി വ​ന്നി​രു​ന്നു. ആ ​വി​ധി ന​ട​പ്പി​ലാ​യ​പ്പോ​ൾ ന​ഷ്ട​മാ​യ​ത് ഒ​രു കു​ടും​ബ​ത്തി​ന്‍റെ മാ​ത്ര​മ​ല്ല ലോ​കം മു​ഴു​വ​നു​മു​ള്ള ആ​ളു​ക​ളു​ടെ പ്ര​തീ​ക്ഷ​കൂ​ടി​യാ​ണ്.




ശ​നി​യാ​ഴ്ച പുലർച്ചെ 2.30നാ​ണ് ആ​ൽ​ഫി ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞ​ത്.​ വാ​ർ​ത്ത​യ​റി​ഞ്ഞ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​വാ​നാ​യി പ​ല​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ത​ടി​ച്ചു കൂ​ടി​യ​ത്.​നീ​ല ബ​ലൂ​ണു​ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു പ​റ​ത്തി​യും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യും ആ​ളു​ക​ൾ അ​വ​രു​ടെ സ്നേ​ഹം വെ​ളി​പ്പെ​ടു​ത്തി. മാ​ത്ര​മ​ല്ല ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ആ​ൽ​ഫി​യു​ടെ വി​യോ​ഗ​ത്തി​ൽ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്‍റെ പോ​രാ​ളി അ​വ​ന്‍റെ പ​ട​ച്ച​ട്ട താ​ഴെ വെ​ച്ച് ചി​റ​കു​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്ന് പി​താ​വ് ടോം ​ഇ​വാ​ൻ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​പ്പോ​ൾ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ പ്രാ​ർ​ത്ഥ​ന​ക​ളോ​ടെ ധാ​രാ​ള​മാ​ളു​ക​ൾ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.