ട്രാഫിക് ബോധവത്കരണത്തിനായി പ്രിയയുടെ കണ്ണിറുക്കൽ ഉപയോഗിച്ച് വഡോദര പോലീസ്
Sunday, March 25, 2018 9:43 AM IST
പ്രിയ പ്രകാശ് വാര്യര്‍ എന്ന മലയാളി പെണ്‍കുട്ടി കേരളവും ഇന്ത്യയും പിന്നിട്ട് ലോകം മുഴുവൻ ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമായിരുന്നില്ല. എന്നാൽ പ്രിയയുടെ കണ്ണിറുക്കല്‍ ഉണ്ടാക്കിയ തരംഗം ഇനിയും അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഗുജറാത്തില്‍ നിന്ന് വരുന്നത്.

എല്ലാവർക്കും പ്രിയയുടെ കണ്ണിറുക്കല്‍ ഇത്രയും നാളും ഒരാഘോഷമായിരുന്നെങ്കില്‍ അത് അപകടമായാണ് വഡോദര ട്രാഫിക് പോലീസ് അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ കണ്ണിറുക്കല്‍ മതി വലിയ അപകടങ്ങള്‍ ഉണ്ടാകാനെന്നാണ് വഡോദര പോലീസ് പറയുന്നത്.

ഗുജറാത്ത് വഡോദര സിറ്റി പോലീസാണ് തങ്ങളുടെ പരസ്യ ബോര്‍ഡില്‍ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ പതിച്ചിരിക്കുന്നത്. ”ഒരു ചെറിയ കണ്ണടയ്ക്കല്‍ മതി അപകടം സംഭവിക്കും” എന്നാണ് പോലീസ് പ്രിയയുടെ കണ്ണിറുക്കല്‍ ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് പറയുന്നത്.

സൂക്ഷിച്ച് വാഹനമോടിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരസ്യം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. വഡോദര പോലീസ് തങ്ങളുടെ ട്വിറ്റർ പേജിലാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.