കി​ട്ടി​യാ​ൽ കി​ട്ടി, അ​ല്ലെ​ങ്കി​ൽ ച​ട്ടി... സി​വി​ൽ ഓ​ഫീ​സ​ർ പ​രീ​ക്ഷാ ഉ​ത്ത​രം ട്രോ​ളാ​ക്കി പോ​ലീ​സ്
Tuesday, July 24, 2018 10:05 AM IST
കേ​ര​ള പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജ് ആ​കെ ട്രോ​ൾ​മ​യ​മാ​ണ്. എ​ല്ലാ വി​ഷ​യ​ത്തി​ലും ട്രോ​ളു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ര​സ​ക​ര​മാ​യി കാ​ര്യം അ​റി​യി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം. ഇ​തി​ൽ ഏ​റ്റ​വും ഒ​ടു​വി​ലേ​താ​ണ് തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വി​ട്ട പി​എ​സ്‌സി പ​രീ​ക്ഷ​യി​ൽ ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി എ​ഴു​തി​യ ഉ​ത്ത​രം.

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​പേ​പ്പ​റി​ലെ ര​സ​ക​ര​മാ​യ ക​വി​ത​യാ​ണ് പോ​ലീ​സ് പേ​ജി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ള്ള​ത്. എ​ഴു​തി​യ ആ​ളെ അ​റി​യാ​മെ​ങ്കി​ൽ മെ​ൻ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നും ഇ​ത് ക​ണ്ടി​ട്ട് ആ​രും ക​വി​ത എ​ഴു​തി ഇ​ങ്ങോ​ട്ടു അ​യ​ക്ക​രു​തെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

പി​എ​സ് സി ക​വി​ത..

മി​ഴി​ക​ൾ നി​റ​യു​ന്നു
കൈ​ക​ൾ വി​റ​ക്കു​ന്നു
തൊ​ണ്ട ഇ​ട​റു​ന്നു
ആ​കെ വി​റ​ക്കു​ന്നു

അ​റി​ഞ്ഞി​രു​ന്നി​ല്ല ഞാ​ൻ
പോ​ലീ​സു​കാ​ർ​ക്കി​ത്ര
അ​റി​വു​ണ്ടെ​ന്ന സ​ത്യ​മേ​തും
ചോ​ദ്യ​ക്ക​ട​ലാ​സു കൈ​ക​ളി​ൽ
ത​ന്നൊ​രു സാ​റി​നും ശ​ത്രു​വി​ൻ രൂ​പ​ഭാ​വം

ഇ​നി​യൊ​രു​നാ​ളി​ലും പൊ​ലീ​സു​കാ​രെ
ഞാ​ൻ കു​റ്റ​മൊ​ട്ടും പ​റ​യു​ക​യി​ല്ല.
ഇ​ത്ര​യും പാ​ടു​ള്ള ചോ​ദ്യ​ത്തി​നു​ത്ത​രം
എ​ഴു​തി​ക്ക​യ​റി​യ​വ​രാ​ണ് പോ​ലീ​സ്.

ഒ​ന്നു​മേ അ​റി​യി​ല്ല എ​ങ്കി​ലും ഞാ​നി​ന്നു
എ​ന്നി​ലെ ആ​വ​തു​പോ​ലെ എ​ഴു​തി​യെ.
പ​ണ്ടൊ​രു ചൊ​ല്ല​തു കേ​ട്ട​തു​പോ​ൽ
"കി​ട്ടി​യാ​ൽ കി​ട്ടി അ​ല്ലെ​ങ്കി​ൽ ച​ട്ടി’
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.