എ​ന്തു​കൊ​ണ്ട് നീ ​അ​ന്നു വ​ന്നി​ല്ല: പ്രിയയോട് ഋഷി കപൂർ ചോദിക്കുന്നു
Monday, February 19, 2018 1:24 PM IST
എ​ന്‍റെ കാ​ല​ത്ത് നീ ​എ​ന്തു കൊ​ണ്ടു വ​ന്നി​ല്ല‍...? ചോ​ദി​ക്കു​ന്ന​ത് എ​ഴു​പ​തു​ക​ളി​ലും എ​ൺ​പ​തു​ക​ളി​ലും ബോ​ളി​വു​ഡി​ന്‍റെ ചോ​ക്ലേ​റ്റ് നാ​യ​ക​നാ​യി​രു​ന്ന ഋ​ഷി ക​പൂ​റാ​ണ്.

ഒ​രു അ​ഡാ​റ് ലൗ ​എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗ​ത്തി​ലൂ​ടെ ത​രം​ഗ​മാ​യ പ്രി​യ വാ​ര്യ​രോ​ടാ​ണ് ചോ​ദ്യം. പ്രി​യ​യോ​ടു​ള്ള ത​ന്‍റെ ആ​രാ​ധ​ന ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഋ​ഷി ക​പൂ​ർ പ​ങ്കു വ​ച്ച​ത്. സു​ന്ദ​ര​മാ​യ മു​ഖ​വും നി​ഷ്ക​ള​ങ്ക​മാ​യ പു​ഞ്ചി​രി​യു​മു​ള്ള പ്രി​യ നാ​ള​ത്തെ വ​ലി​യ നാ​യി​ക​യാ​കു​മെ​ന്ന് ഋ​ഷി ക​പൂ​ർ പ​റ​യു​ന്നു. എ​ന്തു കൊ​ണ്ടാ​ണ് ത​ന്‍റെ കാ​ല​ത്ത് പ്രി​യ വ​രാ​ത്ത​തെ​ന്നാ​ണ് ഋ​ഷി ക​പൂ​ർ ട്വി​റ്റ​റി​ലൂ​ടെ ചോ​ദി​ക്കു​ന്ന​ത്.




മാ​ണി​ക്യ മ​ല​രാ​യ ... എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പ്രി​യ ഒ​റ്റ ദി​വ​സം കൊ​ണ്ടാ​ണ് ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രെ വാ​രി​ക്കൂ​ട്ടി​യ​ത്. പ്രി​യ​യു​ടെ പു​രി​കം വ​ള​യ്ക്ക​ലും ക​ണ്ണി​റു​ക്ക​ലു​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.