രാജാവായി പുറപ്പെട്ടു, ഇന്ത്യയിലെത്തിയപ്പോൾ റഷ്യക്കാരൻ ഭിക്ഷക്കാരനായി!
ഇ​ന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ റ​ഷ്യ​യി​ൽ​നി​ന്ന് വി​മാ​നം ക​യ​റി​യ​താ​ണ് ഇ​വാ​ഞ്ചെ​ലി​ൻ എ​ന്ന യു​വാ​വ്. ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​വാ​ഞ്ചെ​ലി​ന് എ​ട്ടി​ന്‍റെ പ​ണി കി​ട്ടി, എ​ടി​എം കാ​ർ​ഡ് ബ്ലോ​ക്കാ​യി. എ​ടി​എം കാ​ർ​ഡി​ന്‍റെ പി​ൻ ബ്ലോ​ക്കാ​യ​തോ​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന ഈ ​യു​വാ​വ് വേ​റെ നി​വൃത്തി​യി​ല്ലാ​തെ ഒ​രു അ​ന്പ​ല​ത്തി​ന്‍റെ മു​ന്പി​ലി​രു​ന്ന് ഭി​ക്ഷ യാ​ചി​ക്കാ​ൻ തു​ട​ങ്ങി.

കാ​ഞ്ചീ​പു​ര​ത്തു​ള്ള കു​മ​ര​കോ​ട്ടം ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ ക​വാ​ട​ത്തി​ലി​രു​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭി​ക്ഷാ​ട​നം. പു​റ​ത്തൊ​രു ബാ​ഗും തൂ​ക്കി കൈ​യി​ൽ തൊ​പ്പി​യു​മാ​യി പ​ണം യാ​ചി​ക്കു​ന്ന ഈ ​വി​ദേ​ശ ഭി​ക്ഷ​ക്കാ​ര​നെ​പ്പ​റ്റി ഇ​വി​ടെ​യെ​ത്തി​യ ഭ​ക്ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ ശേ​ഷം ഇ​വാ​ഞ്ചെ​ലി​ന് ചെ​ന്നൈ​വ​രെ പോ​കാ​നു​ള്ള പ​ണം ന​ൽ​കി. ഇ​വി​ടെ​യു​ള്ള റ​ഷ്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​ണ് ഇ​വാ​ഞ്ചെ​ലി​ന് ന​ല്കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. യുവാവിന് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുഷമാ സ്വരാജും രംഗത്തെത്തി. റഷ്യയുമായി വളരെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ചെന്നൈയിൽ തന്‍റെ ഉദ്യോഗസ്ഥർ സഹായത്തിനെത്തുമെന്നും സുഷമ ട്വിറ്ററിലൂടെ ഉറപ്പുനല്കി.