സ്കൂ​ളി​ൽ പോ​കു​വാ​ൻ വി​സ​മ്മ​തി​ച്ച കു​ട്ടി​യെ ബൈ​ക്കി​ൽ കെ​ട്ടി​യി​ട്ട് കൊ​ണ്ടു​പോ​കു​ന്ന പി​താ​വ്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, April 27, 2018 12:18 PM IST
സ്കൂ​ളി​ൽ പോ​കു​വാ​ൻ വി​സ​മ്മ​തി​ച്ച കു​ട്ടി​യെ പി​താ​വ് ബൈ​ക്കി​ൽ കെ​ട്ടി​യി​ട്ട് കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഗു​വാ​ൻ​ഡോം​ഗ് പ്ര​വ​ശ്യ​യി​ലെ യു​ൻ​ഫു​വി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ത​നി​ക്ക് സ്കൂ​ളി​ൽ പോ​കു​വാ​ൻ ഇ​ഷ്ട​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി ക​ര​ഞ്ഞു പ​റ​ഞ്ഞു​വെ​ങ്കി​ലും അ​ത് ചെ​വി​ക്കൊ​ള്ളാ​ൻ പി​താ​വ് ത​യാ​റാ​യി​ല്ല.

മ​ക​ളു​ടെ പി​ടി​വാ​ശി കേ​ൾ​ക്കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന പി​താ​വ് അ​വ​സാ​നം ത​ന്‍റെ ബൈ​ക്കി​ന്‍റെ പി​ൻ സീ​റ്റി​ൽ മ​ക​ളെ കി​ട​ത്തി​യ​തി​നു ശേ​ഷം കെ​ട്ടി​യി​ട്ട് സ്കൂ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടു പോ​യ പി​താ​വി​നെ ക​ണ്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​രും ഞെ​ട്ടി പോ​യി.

സം​ഭ​വം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ സ്കൂ​ട്ട​റി​ൽ നി​ന്നും മോ​ചി​പ്പി​ക്കു​ക​യും പി​താ​വി​ന് ഒ​രു താ​ക്കീ​തും ന​ൽ​കി​യ​തി​നു ശേ​ഷ​വു​മാ​ണ് അ​വ​രെ വി​ട്ട​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.