ന​ദി​യി​ൽ കാ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ടുപോ​യ യു​വ​തി​യെ സാഹസികമായി രക്ഷിച്ച് രക്ഷാപ്രവർത്തകർ- വീ​ഡി​യോ
Thursday, April 5, 2018 10:53 AM IST
ക​ന​ത്ത വെ​ള്ളപ്പൊക്ക​ത്തി​ൽ ന​ദി​യി​ലേ​ക്കു ഒ​ഴു​കി​പ്പോ​യ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ചൈ​ന​യി​ലെ ചോം​ക്വിം​ഗ് സി​റ്റി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന വെ​ള്ള​ത്തി​ൽ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ യു​വ​തി ര​ക്ഷ​പെ​ടാ​നാ​വാ​തെ പേ​ടി​ച്ച​ര​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വി​ടെ എ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​യ​ർ കെ​ട്ടി കാ​റി​നു സ​മീ​പ​ത്തേ​ക്ക് എ​ത്തി​യ​തി​നു ശേ​ഷം ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

എ​ങ്ങ​നെ​യാ​ണ് ഇ​വ​ർ ന​ദി​യി​ൽ എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഈ ​യു​വ​തി​ക്കു മ​റ്റ് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.