"വില്ലനിൽ അഭിനയി ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി, കാരണം...' - സിദ്ദിഖ് പറയുന്നു
തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മോഹൻലാൽ- ബി. ഉണ്ണികൃഷ്ണൻ ടീമിന്‍റെ വില്ലൻ. ഇതിനിടെ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്ത സിദ്ദിഖ് ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. "വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നുന്നതിനു കാരണം ഇതാണ്' എന്നുപറഞ്ഞാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്.

ചിത്രത്തിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഈ സിനിമയേക്കുറിച്ചു തനിക്ക് തോന്നിയ അഭിപ്രായം തുറന്നു പറയാമായിരുന്നുവെന്നും തന്‍റെ സിനിമയായതിനാൽ എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയെ പ്രൊമോട്ട് ചെയ്യാനാണെന്നേ എല്ലാവരും കരുതുകയുള്ളൂവെന്നും താരം ഒപ്പം പറയുന്നു.

അടുത്തകാലത്തു കണ്ടതിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് "വില്ലൻ" എന്നാണ് സിദ്ദിഖ് പറയുന്നത്. വ്യക്തിബന്ധങ്ങളുടെ ആഴങ്ങൾ ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. നമ്മുടെ സാമാന്യ യുക്തിക്കു നിരക്കാത്ത ഒരു സസ്പെൻസിലൂടെ പ്രേക്ഷകരെ "ഞെട്ടിക്കാൻ" സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നത് ഒരു പോരായ്മയായി തനിക്ക് തോന്നിയില്ല. നന്നായി അഭിനയിക്കുമ്പോഴല്ല, അഭിനയിക്കാതിരിക്കുമ്പോഴാണ് ഒരു നടൻ നല്ല നടനായി മാറുന്നതെന്ന് മലയാളിയെ മനസിലാക്കി തന്ന മോഹൻലാൽ, ഒരു നടൻ എന്ന നിലയ്ക്ക് ഇനി എന്തെല്ലാം പഠിക്കാനിരിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ തന്നെ ബോധ്യപ്പെടുത്തുന്നുവെന്നും സിദ്ദിഖ് പറയുന്നു.

ബിഗ് ബജറ്റിൽ ഒരുക്കിയ വില്ലനിൽ മോഹൻലാലിനെക്കൂടാതെ മഞ്ജു വാര്യർ, കോളിവുഡ് താരങ്ങളായ വിശാൽ, ഹൻസിക എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: