താഴെവീണാലും കുഴപ്പമില്ല..! മൊബൈൽ ഫോണിനും "എയർബാഗ്..'
Monday, July 2, 2018 3:44 PM IST
എ​​​​ത്ര​​ വി​​​​ല​​​​യു​​​​ള്ള ഫോ​​​​ണാ​​​​യാ​​​​ലും ശ​​​​രി ന​​​​ല്ലൊ​​​​രു വീ​​​​ഴ്ച​​​​വീ​​​​ണാ​​​​ൽ കാ​​​ര്യ​​​ത്തി​​​ലൊ​​​രു തീ​​​രു​​​മാ​​​ന​​​മാ​​​കും. വീ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ ഫോ​​​​ണി​​​​നെ വ​​​​ലി​​​​യ വി​​​​ല​​​​കൊ​​​​ടു​​​​ത്തു ന​​​​ന്നാ​​​​ക്കി​​​​യെ​​​​ടു​​​​ത്താ​​​​ലും അ​​​​ധി​​​​ക​​​​നാ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​റി​​​​ല്ല. എ​​​​ന്നാ​​​​ലി​​​​പ്പോ​​​​ൾ എ​​​​ത്ര ഉ​​​​യ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വീ​​​​ഴ്ച‍യാ​​​​ണെ​​​​ങ്കി​​​​ൽ​​​​പ്പോ​​​​ലും സ്മാ​​​​ർ​​​​ട്ഫോ​​​​ണി​​​​ന് ആ​​​​ഘാ​​​​ത​​​​മേ​​​​ൽ​​​​ക്കാ​​​​തെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന എ​​​​യ​​​​ർ​​​​ബാ​​​​ഗ് കെ​​യ്സു​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഒ​​​​രു ജ​​​​ർ​​മ​​ൻ​​​​കാ​​​​ര​​​​ൻ പ​​​​യ്യ​​​​ൻസ്.

ആ​​​​ല​​​​ൻ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ ഫി​​​​ലി​​​​പ് ഫെ​​​​ൻ​​​​സ​​​​ൽ എ​​​ന്ന 21കാ​​​ര​​​നാ​​​ണ് ഫോ​​​​ണു​​​​ക​​​​ൾ​​​​ക്കു​​​​ള്ള സ്മാ​​​​ർ​​​​ട് കെ​​യ്സ്‌ നി​​​​ർ​​​​മി​​​​ച്ചു പേ​​​​രെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
ഫോ​​​ൺ താ​​​ഴേ​​​ക്കു പ​​​തി​​ക്കു​​​ന്പോ​​​ൾ ത​​​നി​​​യെ സു​​​ര​​​ക്ഷാ ക​​​വ​​​ച​​​ങ്ങ​​​ൾ വി​​​ട​​​രു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ‘ആ​​​ക്ടീ​​​വ് ഡാം​​​പിം​​​ഗ് കെ​​യ്​​​സ്’ എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ഉ​​​പ​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം.

കെ​​യ്സി​​ന്‍റെ നാ​​​ലു മൂ​​​ല​​​ക​​​ളി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ലോ​​​ഹ​​ക​​​വ​​​ച​​​ങ്ങ​​​ളു​​​ണ്ട്. എ​​​ത്ര ഉ​​​യ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പ​​​തി​​​ച്ചാ​​​ലും വീ​​​ഴ്ച​​​യു​​​ടെ ആ​​​ഘാ​​​തം ആ​​​ഗി​​​ര​​​ണം ചെ​​​യ്യാ​​​ൻ ഈ ​​​നാ​​​ലു ലോ​​​ഹ​​ക​​​വ​​​ച​​​ങ്ങ​​​ൾ​​​ക്കാ​​​കും. പ്ര​​​ത്യേ​​​ക സെ​​​ൻ​​​സ​​​റു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഫോ​​​ൺ താ​​​ഴേ​​​ക്കു പ​​​തി​​​ക്കു​​​ന്ന​​​തു കെ​​യ്സ് തി​​​രി​​​ച്ച​​​റി​​​യു​​​ക.

ഒ​​​രി​​​ക്ക​​​ൽ വി​​​ട​​​രു​​​ന്ന ക​​​വ​​​ച​​​ങ്ങ​​​ൾ ഉ​​​ള്ളി​​​ലേ​​​ക്കു ത​​​ള്ളി​​​വ​​​ച്ചാ​​​ൽ വീ​​​ണ്ടും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​മാ​​​കും. ത​​​ന്‍റെ വി​​​ല​​​കൂ​​​ടി​​​യ സ്മാ​​​ർ​​​ട്ഫോ​​​ൺ താ​​​ഴെ​​​വീ​​​ണു പൊ​​​ട്ടി​​​ച്ചി​​​ത​​​റി​​​യ അ​​നു​​ഭ​​വ​​മാ​​ണ് കെ​​യ്​​​സി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു പ്രേ​​ര​​ണ​​യാ​​യ​​തെ​​ന്ന് ഫി​​​ലി​​പ് പ​​​റ​​​ഞ്ഞു. സ്മാ​​​ർ​​​ട് കെ​​യ്സി​​ന് ജ​​​ർ​​​മ​​​നി​​​യി​​​ൽ പേ​​​റ്റ​​​ന്‍റ് നേ​​​ടി​​​യെ​​​ടു​​​ത്ത ഫി​​​ലി​​​പ് അ​​​ന്താ​​​രാ​​ഷ്‌​​ട്ര പേ​​​റ്റ​​​ന്‍റ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. വൈ​​​കാ​​​തെ​​​ത​​​ന്നെ കെ​​യ്​​​സ് വ്യാ​​​വ​​​സാ​​​യി​​ക അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നും ഫി​​​ലി​​​പ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.