നായകളുമായി സംവദിക്കാനും മാർഗം കണ്ടെത്തി
Tuesday, June 19, 2018 12:21 PM IST
നാ​യ സ്നേ​ഹി​ക​ൾ​ക്ക് ഒ​രു സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇം​ഗ്ല​ണ്ടി​ലെ സാ​ൽ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​രു കൂ​ട്ടം ഗ​വേ​ഷ​ക​ർ. മ​നു​ഷ്യ​രു​മാ​യി സം​വ​ദി​ക്കാ​ൻ നാ​യ്ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന 19 ആം​ഗ്യ​ങ്ങ​ളാ​ണ് ഇ​വ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ 19 ​ആം​ഗ്യ​ങ്ങ​ൾ​കൊ​ണ്ട് നാ​യ്ക്ക​ൾ എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

37 നാ​യ്ക്ക​ളു​ടെ ദി​വ​സ​വു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്തെ​ടു​ത്ത​തി​നു​ശേ​ഷം ഇ​തു നി​രീ​ക്ഷി​ച്ചാ​ണ് ഗ​വേ​ഷ​ക​ർ ത​ങ്ങ​ളു​ടെ നി​ഗ​മ​ന​ങ്ങ​ളി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​യ്ക്ക​ൾ നി​ല​ത്ത് കി​ട​ന്ന് ഉ​രു​ളു​ന്ന​തും കൈ ​ഉ​യ​ർ​ത്തി കാ​ണി​ക്കു​ന്ന​തും എ​ടു​ത്തു​ചാ​ടു​ന്ന​തും അ​വ​ർ​ക്ക് വി​ശ​ക്കു​ന്നു​ണ്ട് എ​ന്ന് ന​മ്മ​ളോ​ട് പ​റ​യു​ന്ന​താ​ണ്. ഏ​തെ​ങ്കി​ലു​മൊ​രു വ​സ്തു​വി​നെ ക​ണ്ട് ഇ​ഷ്ട​പ്പെ​ട്ടാ​ൽ നാ​യ്ക്ക​ൾ ത​ല​യാ​ട്ടു​മ​ത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.