കാറിനെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആശാൻ
Sunday, July 8, 2018 9:23 AM IST
കാ​​​റു​​​ക​​​ളെ ഡ്രൈ​​​വിം​​​ഗ് പ​​​ഠി​​​പ്പി​​​ക്കു​​​ന്ന ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി സ്റ്റാ​​​ർ​​​ട്ട​​പ് രം​​​ഗ​​​ത്ത്. കേം​​​ബ്രി​​​ജ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വേ​​​യി​​​ൻ എ​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ് ആ​​​ണ് ക​​​ണ്ടെ​​​ത്ത​​​ലി​​​നു പി​​​ന്നി​​​ൽ. ത​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ച സം​​​വി​​​ധാ​​​നം ഘ​​​ടി​​​പ്പി​​​ച്ചാ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു സ്വ​​​യം ഡ്രൈ​​​വ് ചെ​​​യ്യാ​​​നാ​​​വു​​​മെ​​ന്നു വെ​​​യി​​​ൻ ഉ​​​പ​​ജ്ഞാ​​​താ​​​ക്ക​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു.

സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന വീ​​​ഡി​​​യോ ദൃ​​​ശ്യം ഇ​​​വ​​​ർ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. 30 മി​​​നി​​​റ്റ് നേ​​​ര​​​ത്തെ പ​​​രി​​​ശീ​​​ല​​​നത്തി​​​നു​ ശേ​​​ഷം വാ​​​ഹ​​​നം സ്വ​​​യം ഡ്രൈ​​​വ്​​​ ചെ​​​യ്യു​​​ന്ന​​​താ​​​യി ഈ ​​​വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ത്തി​​​ൽ കാ​​​ണാം.

ഗ്ലോ​​​ബ​​​ൽ പൊ​​​സി​​​ഷ​​​നിം​​​ഗ് സി​​​സ്റ്റം( ജി​​​പി​​​യു ) അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നാ​​​ലു ത​​​ല​​​ങ്ങ​​​ളു​​​ള്ള ശൃം​​​ഖ​​​ല​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. നി​​​ർ​​​മാ​​​ണ​​​ച്ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​ന്‌ ശ്ര​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഉ​​​ട​​​ൻ​​​ത​​​ന്നെ സം​​​വി​​​ധാ​​​നം വ്യാ​​​വ​​​സാ​​​യി​​ക അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്നും വെ​​​യി​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.