"മുടി'ഞ്ഞ ഗ്ലാമറാ..! പ്രായം വെറും ആറുമാസം; പക്ഷേ സോഷ്യൽ മീഡിയയുടെ മുത്താണ് ഇവൻ..
Monday, July 23, 2018 7:09 PM IST
കുഞ്ഞുചാൻസോയ്ക്ക് വെറും ആറുമാസമാണ് പ്രായം. പക്ഷേ ആള് ഇപ്പോൾത്തന്നെ സോഷ്യൽ മീഡിയയിലെ സ്റ്റാറായി മാറിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 47,000 ഫോളോവേഴ്സാണ് ഈ കുഞ്ഞുമിടുക്കനുള്ളത്. അതിനു കാരണം വേറൊന്നുമല്ല, അവന്‍റെ സുന്ദരമായ മുടി തന്നെ.



ജപ്പാൻകാരനായ മൈക്ക ചാൻ‌സോയുടെ മുടിയഴകിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ജനിച്ചപ്പോൾ തന്നെ സാധാരണയിലും കൂടുതൽ മുടിയുണ്ടായിരുന്നു ചാൻ‌സോയ്ക്ക്. ആറുമാസം ആയപ്പോഴേക്കും അത് വീണ്ടും കൂടി. ഇപ്പോൾ ആരുമൊന്നു കൊതിച്ചുപോകുന്ന കറുത്ത മുടിയാണ് ഇവനുള്ളത്. മുടിച്ചിത്രങ്ങൾ അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ചാൻസോയുടെ തലവര മാറിയത്. ഇടുന്ന ചിത്രങ്ങൾക്കെല്ലാം ലൈക്കോടു ലൈക്കായി. ഇപ്പോൾ ഇവന്‍റെ അടുത്ത ഫോട്ടോയ്ക്കായുള്ള കാത്തിരിപ്പിലാണ് നെറ്റിസൺസ്.



അതേസമയം, ചാൻസോയുടെ "മുടി'ഞ്ഞ ഗ്ലാമറിനു പിന്നിൽ ജനിതകമായ കാരണങ്ങളാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.