ടി​ക്ക​റ്റ് മെ​ഷീ​നി​ൽ​ നി​ന്നു ടി​ക്ക​റ്റെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കാ​ക്ക; രസകരമായ വീഡിയോ
Saturday, May 12, 2018 12:40 PM IST
ജ​പ്പാ​നി​ലെ ആ​ളു​ക​ൾ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രേ​ക്കാ​ൾ മു​ൻ​പി​ലാ​ണ്. എ​ന്നാ​ൽ ജ​പ്പാ​നി​ലെ മ​നു​ഷ്യ​ർ മാ​ത്ര​മ​ല്ല പ​ക്ഷി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ മി​ടു​ക്ക​രാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു കാ​ക്ക.

ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ലു​ള്ള കി​ൻ​ഷീ​ഷോ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലെ ടി​ക്ക​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് ടി​ക്ക​റ്റ് എ​ടു​ക്കാൻ ശ്ര​മി​ക്കു​ന്ന കാ​ക്ക​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലെ ടി​ക്ക​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് ഒ​രു യു​വ​തി ട്രെ​യി​ൻ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തു​കാ​ണാം.​

തൊ​ട്ട​ടു​ത്ത മെ​ഷീനി​ൽ ഒ​രു കാ​ക്ക ഇ​രിപ്പു​ണ്ട്. കു​റ​ച്ചു​നേ​രം യു​വ​തി​യെ നോ​ക്കി​യി​രു​ന്നി​ട്ട് കാ​ക്ക താ​നി​രി​ക്കു​ന്ന മെ​ഷീ​നിന്‍റെ സ്ക്രീ​നി​ൽ ചു​ണ്ടു​കൊ​ണ്ട് തൊ​ടു​ന്ന​തു​കാ​ണാം. കാ​ക്ക​യു​ടെ ചു​ണ്ടു​കൊ​ള്ളു​ന്ന​ത​നു​സ​രി​ച്ച് ട​ച്ച് സ്ക്രീ​നി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ന്നു​ണ്ട്. പി​ന്നെ കാ​ക്ക അ​വി​ടെ​നി​ന്നി​റ​ങ്ങി അ​ടു​ത്തു​നി​ന്ന യു​വ​തി​യു​ടെ കൈ​യി​ൽ​നി​ന്ന് ക്രെ​ഡി​റ്റ് കാ​ർ​ഡ് കൊ​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

യു​വ​തി ആ​ദ്യ​മൊ​ന്ന് ഭ​യ​ന്നെ​ങ്കി​ലും കാ​ക്ക ര​ണ്ടാ​മ​തും ശ്ര​മി​ച്ച​തോ​ടെ അ​തി​നെ ക്രെ​ഡി​റ്റ് കാ​ർ​ഡ് കൊ​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ച്ചു. ത​ട്ടി​യെ​ടു​ത്ത കാ​ർ​ഡു​മാ​യി വീ​ണ്ടും ടി​ക്ക​റ്റ് മെ​ഷീ​നി​ൽ ചെ​ന്നി​രു​ന്ന കാ​ക്ക കാ​ർ​ഡ് മെ​ഷീ​നി​ലു​ള്ളി​ൽ ഇ​ടാ​നും ശ്ര​മി​ച്ചു. ഒ​ടു​വി​ൽ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ആ ​കാ​ർ​ഡ് തി​രി​ച്ച് യു​വ​തി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ടി​ക്ക​റ്റ് മെ​ഷീ​നി​ൽ കൊ​ണ്ടു​വ​ന്ന് വ​ച്ചി​ട്ട് കാ​ക്ക പ​റ​ന്നു​പോ​യി.

ഇ​തെ​ല്ലാം ക​ണ്ടു​കൊ​ണ്ട് അ​ടു​ത്തു​നി​ന്നി​രു​ന്ന മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.