തവളയുടെ വായിൽ പ്രാണവേദനയോടെ ഒരു പാമ്പ്; കൗതുകമുണർത്തി അപൂർവചിത്രം
Wednesday, October 18, 2017 6:02 AM IST
പാ​ന്പു​ക​ളു​ടെ ഇ​ഷ്ട ഭ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ത​വ​ള​ക​ൾ. എ​ന്നാ​ൽ ത​വ​ള​ക​ൾ ത​ങ്ങ​ളു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​യി പാ​ന്പു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്താ​ലോ? അ​തി​ന് ഉ​ദാ​ഹ​ര​ണ​മെ​ന്ന നി​ല​യി​ൽ ഒ​രു ചി​ത്രം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. മാം​സാ​ഹാ​രി​യാ​യ ത​വ​ള ഒ​രു പാ​ന്പി​നെ വി​ഴു​ങ്ങു​ന്ന​താ​ണ് ചി​ത്ര​ത്തി​ൽ. തവളയുടെ വായയ്ക്കുള്ളിൽ പ്രാണവേദനയോടെ വാപൊളിക്കുന്ന പാമ്പിനെ ചിത്രത്തിൽ കാണാം.



വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ​ക​ർ​ത്തി​യ ഈ ​ചി​ത്ര​ങ്ങ​ൾ സമൂഹമാധ്യമമായ റെ​ഡി​റ്റ് ആണ് വീ​ണ്ടും പു​റ​ത്തുവി​ട്ട​ത്. ഓ​സ്ട്രേ​ലി​യയിലും ന്യൂഗിനിയയിലും കണ്ടുവരുന്ന ഓ​സ്ട്രേ​ലി​യ​ൻ ഗ്രീ​ൻ ട്രീ ​ഫ്രോഗ് എ​ന്ന​യി​ന​ത്തി​ൽ പെ​ട്ട ത​വ​ള​യാ​ണ് ഇ​തെ​ന്നും ഈ ​ചി​ത്ര​ങ്ങ​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മ​ണ്ടെ​ന്നും നാ​ഷ​ണ​ൽ ജോ​ഗ്ര​ഫി​ക്ക് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി. ഇത്തരം തവളകൾ ചെറിയ പാമ്പുകളെ ആഹാരമാക്കാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.