കാഴ്ചകൾ കാണാൻ വീടിനുചുറ്റും കറങ്ങേണ്ട, വീടുതന്നെ കറങ്ങിക്കോളും.!
Friday, April 6, 2018 10:57 AM IST
ഓ​രോ ദി​വ​സ​വും രാ​വി​ലെ എ​ഴു​ന്നേ​റ്റ് മു​റി​യു​ടെ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്ക് നോ​ക്കു​ന്പോ​ൾ ഒ​രേ കാ​ഴ്ച​യാ​ണ് നാം ​കാ​ണാ​റ്. എ​ന്നാ​ൽ ഇ​റ്റ​ലി​യി​ലെ റി​മി​നി എ​ന്ന ഗ്രാ​മ​ത്തി​ലെ വ​ട്ടം​ക​റ​ങ്ങു​ന്ന വീ​ട്ടി​ൽ ചെ​ന്നാ​ൽ എ​ല്ലാ ദി​വ​സ​വും ഒ​രേ കാ​ഴ്ച ക​ണ്ട് മ​ടു​ക്കേ​ണ്ട​തി​ല്ല.

കാ​ര​ണം ഇ​വി​ട​ത്തെ മു​റി​ക​ളു​ടെ ജ​ന​ലി​ലൂ​ടെ ഓ​രോ ദി​വ​സ​വും പു​തി​യ കാ​ഴ്ച​ക​ൾ കാ​ണാം. ഭൂ​മി അ​തി​ന്‍റെ അ​ച്ചു​ത​ണ്ടി​ൽ ക​റ​ങ്ങു​ന്ന​തു​പോ​ലെ ഈ ​വീ​ട് അ​ത് ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന പി​ല്ല​റി​ൽ ക​റ​ങ്ങി​ക്കൊ​ണ്ടേ​യി​രി​ക്കും. അ​ങ്ങ​നെ വീ​ടി​ന്‍റെ ജ​നാ​ല​ക​ളി​ലൂ​ടെ​യും വാ​തി​ലു​ക​ളി​ലൂ​ടെ​യു​മു​ള്ള കാ​ഴ്ച​ക​ൾ മാ​റി വ​രും.

ഒ​രു ചെ​റി​യ കു​ന്നി​ൻ​പു​റ​ത്താ​ണ് ഈ ​വീ​ട് പ​ണി​തി​രി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ ത​ന്നെ ഈ ​കാ​ഴ്ച​ക​ളു​ടെ മ​നോ​ഹാ​രി​ത ഏ​റെ​യാ​ണ്. റോ​ബ​ർ​ട്ടോ റോ​സി എ​ന്ന പ്ര​ശ​സ്ത ഇ​റ്റാ​ലി​യ​ൻ ആ​ർ​ക്കി​ടെ​ക്റ്റാ​ണ് ഈ ​വീ​ടി​ന്‍റെ രൂ​പ​ക​ല്പ​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു മീ​റ്റ​ർ വി​സ്താ​ര​മു​ള്ള ഒ​രു പി​ല്ല​റി​ലാ​ണ് വീ​ട് പ​ണി​തി​രി​ക്കു​ന്ന​ത്. വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് ഈ ​പി​ല്ല​ർ തി​രി​ച്ച് വീ​ടി​ന്‍റെ ദ​ർ​ശ​നം മാ​റ്റാം.

വ​ട്ടം​ക​റ​ങ്ങു​ന്ന ഈ ​വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സോ​ളാ​ർ പാ​ന​ൽ വ​ഴി​യാ​ണ് വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. സൂ​ര്യ​ൻ നീ​ങ്ങു​ന്ന​ത​നു​സ​രി​ച്ച് വീ​ട് തി​രി​ച്ചാ​ൽ സോ​ളാ​ർ പാ​ന​ലു​ക​ളി​ലേ​ക്ക് സ്ഥി​ര​മാ​യി സൂ​ര്യ​പ്ര​കാ​ശം പ​തി​ക്കു​മെ​ന്നും ഇ​ത് കൂ​ടു​ത​ൽ ഉൗ​ർ​ജം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും റോ​ബ​ർ​ട്ടോ റോ​സി പ​റ​ഞ്ഞു.

നി​ര​ന്ത​ര​മാ​യി ക​റ​ക്കു​ന്പോ​ൾ വീ​ടി​നു​ണ്ടാ​കാ​വു​ന്ന കേ​ടു​പാ​ടു​ക​ൾ കു​റ​യ്ക്കാ​നാ​യി ഭാ​രം കു​റ​ഞ്ഞ സ്റ്റീ​ൽ,ഫൈ​ബ​ർ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.