കു​ഴ​ൽ കി​ണ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ആ​ടി​നെ ര​ക്ഷി​ക്കാ​ൻ ജീ​വ​ൻ പ​ണ​യം വ​ച്ച​യാ​ൾ
Wednesday, July 25, 2018 12:20 PM IST
താ​യ്‌ലൻ​ഡി​ലെ ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ പ​ന്ത്ര​ണ്ട് കു​ട്ടി​ക​ളെ​യും ഇ​വ​രു​ടെ ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​നെ​യും ര​ക്ഷി​ച്ച​ത് ക​ണ്ണി​മ​ചി​മ്മാ​തെ​യാ​ണ് ലോ​കം മു​ഴു​വ​നും വാ​യി​ച്ച​റി​ഞ്ഞ​ത്. ഇ​പ്പോ​ഴി​ത അ​ടു​ത്തി​ടെ ന​ട​ന്ന മ​റ്റൊ​രു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന​ത്.

കു​ഴ​ൽ കി​ണ​റി​ൽ വീ​ണ ഒ​രു ആ​ടി​നെ പ്ര​ദേ​ശ​വാ​സി​ക​ൾ ര​ക്ഷി​ക്കു​ന്ന​താ​ണ് ഈ ​വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. കു​ഴ​ൽ ക​ണ​റി​നു ചു​റ്റും ഒ​രു കൂ​ട്ട​മാ​ളു​ക​ൾ കൂ​ടി നി​ൽ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. അ​ൽ​പ്പ സ​മ​യ​ത്തി​ന​കം കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ൾ ത​ല​കീ​ഴാ​യി കു​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ചു​റ്റു​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ൽ പി​ടി​ച്ചു സ​ഹാ​യി​ക്കു​ക​യും ചെ​യ്തു. അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം അ​വ​ർ കു​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​യാ​ളു​ടെ കാ​ലി​ൽ പി​ടി​ച്ചു​യ​ർ​ത്തു​മ്പോ​ൾ തി​രി​കെ വ​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യ്യി​ൽ ആ​ടു​മു​ണ്ടാ​യി​രു​ന്നു.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ആ​ടി​നെ ര​ക്ഷി​ക്കാ​ൻ ത​ന്‍റെ ജീ​വ​ൻ പോ​ലും പ​ണ​യം വെ​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.