ഹെ​ലി​കോ​പ്ട​റു​ക​ളു​ടെ പങ്കക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ ഭീ​ക​ര അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Sunday, March 11, 2018 12:24 PM IST
പങ്കക​ൾ ത​മ്മി​ൽ ഇ​ടി​ച്ച് ര​ണ്ട് ഹെ​ലി​കോ​പ്ടറു​ക​ൾ ത​ക​രു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​യി​രു​ന്നു ത​ക​ർ​ന്ന​ത് . 2012ൽ ​ന​ട​ന്ന ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഒ​രു ഹെ​ലി​കോ​പ്ടർ പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങു​ന്പോ​ൾ ഇ​തി​നു സ​മീ​പ​ത്താ​യി മറ്റൊരു ഹെലികോപ്ടർ ലാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പ​റ​ന്നുവ​ന്ന ഹെ​ലി​കോ​പ്ടറി​ന്‍റെ പങ്ക അടുത്തുണ്ടായിരുന്ന കോ​പ്ട​റി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് ര​ണ്ട് ഹെ​ലി​കോ​പ്ടറുകളും ത​ക​രു​ക​യു​മാ​യി​രു​ന്നു.

പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങി​യ ഹെ​ലി​കോ​പ്ടറി​ന്‍റെ സ​മീ​പം നി​ന്ന​യാ​ൾ നി​ല​ത്തേ​ക്കു വീ​ഴുന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം എ​ഴു​ന്നേ​റ്റ് ഓ​ടു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.