ബോണറ്റിൽ​ക​യ​റി പ്ര​തി​ഷേ​ധി​ച്ച യു​വാ​വി​നെയുമായി സ​ർ​ക്കാ​ർ വാ​ഹ​നം നാ​ലു കി​ലോ​മീ​റ്റ​ർ ഓ​ടി !
Friday, April 13, 2018 12:10 PM IST
ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി ഓ​ഫീ​സ​റു​ടെ വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ ചാ​ടി​ക്ക​യ​റി​യ യു​വാ​വി​നെ​യും വ​ഹി​ച്ചു​കൊ​ണ്ട് ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റു​ടെ വാ​ഹ​നം നാ​ലു കി​ലോ​മീ​റ്റ​ർ ഓ​ടി. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ രാം​ന​ഗ​റി​ലാ​ണ് സം​ഭ​വം. യു​വാ​വി​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കി ഓ​ഫീ​സ​ർ വാ​ഹ​നം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.

ഗ്രാ​മ​ത്തി​ലെ ശൗ​ചാ​ല​യ നി​ർ​മാ​ണ പ​ദ്ധ​തി​ക്കു ര​ണ്ടാം​ഘ​ട്ട തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നു ബി​ഡി​ഒ പ​ങ്ക​ജ് കു​മാ​ർ ഗൗ​ത​മി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് രാം​ന​ഗ​ർ ഗ്രാ​മ​വാ​സി​ക​ൾ ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​രെ കാ​ണാ​ൻ ബ്ലോ​ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റാ​യ പ​ങ്ക​ജ് കു​മാ​ർ ഗൗ​തം ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ ഓ​ഫീ​സി​നു പു​റ​ത്തു പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു.

ഇ​തി​നി​ടെ പ​ങ്ക​ജ് വാ​ഹ​ന​ത്തി​ൽ ക​യ​റി ഓ​ഫീ​സി​ൽ​നി​ന്നു പു​റ​ത്തു​പോ​കാ​ൻ ശ്ര​മി​ച്ചു. ഇ​തു ത​ട​യു​ന്ന​തി​നാ​യി പ്ര​തി​ഷേ​ധ​ക്കാ​രി​ലൊ​രാ​ളാ​യ ബ്രി​ജ്പാ​ൽ ബോ​ണ​റ്റി​ൽ ചാ​ടി​ക്ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും പ​രി​ഗ​ണി​ക്കാ​തെ യു​വാ​വി​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കി പ​ങ്ക​ജ് വാ​ഹ​നം മു​ന്നോ​ട്ട് ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

ബോ​ണ​റ്റി​ൽ തൂ​ങ്ങി​ക്കി​ട​ന്ന ബ്രി​ജ്പാ​ലി​നെ​യും കൊ​ണ്ടു വാ​ഹ​നം നാ​ലു കി​ലോ​മീ​റ്റ​ർ ഓ​ടി. സം​ഭ​വ​ത്തി​ൽ പ​ങ്ക​ജും ബ്രി​ജ്പാ​ലും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യി​ട്ടു​ണ്ട്. പ​ങ്ക​ജ് ത​ന്നെ​യാ​ണു ബ്രി​ജ്പാ​ൽ ബോ​ണ​റ്റി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ എ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.