അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ത​ടി നി​ർ​മി​ത​മാ​യ കെ​ട്ടി​ടം
Friday, April 13, 2018 10:55 AM IST
ക​ന​ത്ത മ​ഴ​യും കാ​റ്റും നി​മി​ത്തം ഇ​രു​പ​ത്തി മൂ​ന്നു നി​ല​ക​ളു​ള്ള ത​ടി നി​ർ​മി​ത​മാ​യ കെ​ട്ടി​ടം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ചൈ​ന​യി​ലെ ഗു​യി​സ്ഹു പ്ര​വ​ശ്യ​യി​ലെ കൈ​ലി​യി​ലാ​ണ് സം​ഭ​വം.

ഏ​ക​ദേ​ശം ആ​റ് ട​ണ്‍ ഭാ​ര​മു​ള്ള കെ​ട്ടി​ടം ആ​യി​രു​ന്നു ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ട്വീ​റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.