അ​ബോ​ധാ​വ​സ്ഥയി​ലാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ യു​വ​തി​യെ അ​നു​ഗ​മി​ച്ച് നാ​യ
Thursday, August 16, 2018 2:07 PM IST
അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യെ അ​നു​ഗ​മി​ച്ച് നാ​യ. ചൈ​ന​യി​ലെ ഹെ​യ്‌ലോം​ഗ്ജി​യാം​ഗി​ലെ ഡാം​ക്വിം​ഗി​ലാ​ണ് സം​ഭ​വം. ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് ഇ​ത്. യു​വ​തി​യെ ന​ഴ്സു​മാ​ർ സ്ട്ര​ച്ച​റി​ൽ കി​ട​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. ഈ ​സ​മ​യം മു​ത​ൽ യു​വ​തി​യെ പി​രി​യാ​ൻ വി​സ​മ്മ​തി​ച്ച നാ​യ ആ​ബും​ല​ൻ​സി​ൽ ആ​ശു​പ​ത്രി വ​രെ​യു​ള്ള യാ​ത്ര​യി​ലും ഈ ​യു​വ​തി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​യ​യു​ടെ സ്നേ​ഹ​ത്തെ ആ​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.